നയന്‍മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ ഡിസംബര്‍ 26, 27, 28 തീയതികളിലായി നടന്ന നാസ്‌ക് പ്രിമിയര്‍ ലീഗ് (NPL) സീസണ്‍-6 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ പങ്കെടുത്തു.
എ ടീമുകളുടെ വിഭാഗത്തില്‍ നടന്ന ആവേശകരമായ മത്സരങ്ങളില്‍ ബ്ലൂ ബുള്‍സ് ടീം ചാമ്പ്യന്മാരായി, ആര്‍മീസ് ഇലവന്‍ ടീം റണ്ണേഴ്സ് അപ്പായി.
ബി ടീമുകളുടെ മത്സരത്തില്‍ ടീം ബൗണ്‍സേഴ്‌സ് ചാമ്പ്യന്മാരായി.
നൈബര്‍ ക്ലബ്ബുകള്‍ തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ അമാസ്‌ക് സന്തോഷനഗര്‍ ചാമ്പ്യന്മാരാവുകയും, ഹൈവേ പാണലം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.
കായിക മികവും സൗഹൃദവും ഒരുമിച്ചുചേര്‍ന്ന ടൂര്‍ണമെന്റ് നയന്‍മാര്‍മൂലയിലെ കായികപ്രേമികള്‍ക്ക് വലിയ ആഘോഷമായി മാറി.




