തൊഴിലുറപ്പ്:
കാസര്‍ഗോഡ്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കാസര്‍ഗോഡ് നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതെയും ജോലിദിനങ്ങള്‍ കുറച്ചും കേന്ദ്ര സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതോപാധി തകര്‍ക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് കാസറഗോഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ അണക്കൂര്‍ ഉത്ഘാടനം ചെയ്തു.
തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്തുന്നത് ജനവിരുദ്ധ നടപടിയാണെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ പോരാട്ടം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനാഥ് ബദിയടുക്ക മുഖ്യ പ്രഭാഷണം നടത്തി ഷാഹിദ് പുലികുന്ന്,ശംസുദ്ധീന്‍ ചെറുണി,ഗുരുപ്രസാദ് കാറെഡുക്ക,നിസാര്‍ ,മനാഫ് പട്‌ല ,സാജിദ് കുണ്ടില്‍,നിജേഷ് പട്ടാജെ,സധീഷ് ബദിയടുക്ക,നിഷാദ് ചാടെകാല്‍,സംസീര്‍ എ എ, പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതാക്കളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി. സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്നും വരും ദിവസങ്ങളിലും സമാനമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു
ഗാന്ധിയെ ഇല്ലാതാക്കിയവര്‍ക്ക് മാപ്പില്ല!
കാസര്‍കോട് ടൗണില്‍ മോഡിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം




