സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ കുഞ്ഞനിയന്‍ അന്തരിച്ചു; വേദനയില്‍ ക്രിക്കറ്റ് ലോകം
സിംബാബ്വെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ ഇളയ സഹോദരന്‍ അന്തരിച്ചു. ജനിതക രക്ത രോഗമായ ഹീമോഫീലിയ ബാധിച്ചാണ് 13-കാരനായ മുഹമ്മദ് മഹ്ദി അന്തരിച്ചത്.
ഹീമോഫീലിയ രോഗബാധിതനായിരുന്ന മഹ്ദിയെ അടുത്തിടെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. മരണത്തില്‍ സിംബാബ്വേ ക്രിക്കറ്റ് ബോര്‍ഡ് അനുശോചനമറിയിച്ചു. ക്രിക്കറ്റ് ബോര്‍ഡിന്റെ പോസ്റ്റ് സിക്കന്ദര്‍ റാസ പങ്കുവെച്ചിട്ടുമുണ്ട്.




