ഇശല്‍ തേന്‍ മഴ പെയ്തിറങ്ങി,കൗമാര പ്രതിഭകള്‍ കളമൊഴിഞ്ഞു: ഹോസ്ദുര്‍ഗിന് കലാകിരീടം,ദുര്‍ഗ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

ഇശല്‍ തേന്‍ മഴ പെയ്തിറങ്ങി,കൗമാര പ്രതിഭകള്‍ കളമൊഴിഞ്ഞു: ഹോസ്ദുര്‍ഗിന് കലാകിരീടം,ദുര്‍ഗ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍.

മൊഗ്രാല്‍.ഒരുമയുടെ ചേല് പകര്‍ന്ന് ഇശല്‍ ഗ്രാമം.64-മത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് എസില്‍ പരിസമാപ്തി.953 പോയിന്റോടെ ഹോസ്ദുര്‍ഗ് ഉപജില്ലയ്ക്ക് കലാകിരീടം.945 പോയതോടെ തൊട്ടടുത്ത് കാസറഗോഡ് ഉപജില്ല രണ്ടാം സ്ഥാനത്ത്.862 പോയിന്റോടെ ചെറുവത്തൂര്‍ മൂന്നാം സ്ഥാനത്തുമാണ്.236 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി.194 പോയിന്റുമായി ചട്ടഞ്ചാല്‍ സിഎച്ച് എസ്എസാണ് രണ്ടാമത്.

രാത്രി എട്ടുമണിയോടെ തന്നെ കലാ മത്സരങ്ങള്‍ സമാപിച്ചിരുന്നു.ട്രോഫി വിതരണവും മറ്റും നല്‍കിയപ്പോള്‍ സമയം രാത്രി 10 മണി. പരിമിതികളെ ജനകീയ കൂട്ടായ്മയിലൂടെ മറികടന്നാണ് കലോത്സവത്തെ മൊഗ്രാല്‍ ഇശല്‍ ഗ്രാമം കളറാക്കി മാറ്റിയത്.4000 മത്സരാര്‍ത്ഥികളും, അവരുടെ രക്ഷിതാക്കളും,സ്‌കൂള്‍ അധ്യാപകരെയും, ആയിരത്തോളം വരുന്ന നാട്ടുകാരെയും ഉള്‍ക്കൊണ്ട് പരാതികളില്ലാതെ പരിപാടി വിജയിപ്പിക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് സംഘാടകരും, നാട്ടുകാരും.

സമാപന സമ്മേളനം മഞ്ചേശ്വരം എംഎല്‍എയും, സംഘാടകസമിതി ചെയര്‍മാനുമായ എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം സോയ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സെഡ് എ മൊഗ്രാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, ജില്ലാ പഞ്ചായത്ത് മൊഗ്രാല്‍ ഡിവിഷന്‍ അംഗം അസീസ് കളത്തൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.ചടങ്ങില്‍ വെച്ച് സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മധുസൂദനന് മൊഗ്രാല്‍ പൗരാവലി യാത്രയപ്പ് നല്‍കി.

ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,’സാന്ത്വനം” ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി ഹിദായത്തുള്ള,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി, സംഘാടക സമിതി സബ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ ആസിഫ്,റിയാസ് മൊഗ്രാല്‍,മാഹിന്‍ മാസ്റ്റര്‍,നാസര്‍ മൊഗ്രാല്‍,കെ എം മുഹമ്മദ്,എം എസ് അഷ്‌റഫ്,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,എം എ മൂസ,ഇര്‍ഷാദ് മൊഗ്രാല്‍,ടി എം ഷുഹൈബ്,എം പി അബ്ദുല്‍ ഖാദര്‍, അര്‍ഷാദ് തവക്കല്‍, അബ്ബാസ് നടുപ്പളം, അഷ്‌റഫ് പെര്‍വാഡ്, മദര്‍ പി ടി എ പ്രസിഡണ്ട് ഹസീന,സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്നീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കലോത്സവ വിജയികള്‍ക്ക് വേദിയില്‍ വെച്ച് ട്രോഫികള്‍ വിതരണം ചെയ്തു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പിടി ബെന്നി നന്ദി പറഞ്ഞു.

ഫോട്ടോ:64 മത് കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം നേടിയ ഹോസ്ദുര്‍ഗിന് ട്രോഫി സമ്മാനിക്കുന്നു.

ഫോട്ടോ: കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂളിന് ട്രോഫി സമ്മാനിക്കുന്നു.

Scroll to Top