കുമ്പള:യൂനാനി ചികിത്സ ഫലപ്രദമെന്ന് മനസ്സിലാക്കി ജില്ലയിലെയും, കര്‍ണാടകയിലെയും വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌പെന്‍സറിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിസ്‌പെന്‍സറിയില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയുള്ള ഒ പി സേവനങ്ങളില്‍ മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണുള്ളത്. നൂറുകണക്കിന് രോഗികളാണ് ദിവസേന ഇവിടെ എത്തുന്നത്. യൂനാനി ഡിസ്‌പെന്‍സറിയിലെ ലാബ് സൗകര്യം ഉപയോഗപ്പെടുത്താനും,തെറാപ്പി ചികിത്സയ്ക്കും നിരവധി രോഗികള്‍ എത്തുന്നുണ്ട്.ഇവര്‍ക്കും ഡോക്ടറുടെ കുറിപ്പ് വേണം.ഇത് വലിയ കാലതാമസത്തിനും കാരണമാവുന്നുണ്ട്. ദൂരെ പ്രദേശങ്ങളില്‍ നിന്നു പോലും സ്ത്രീകളും മുതിര്‍ന്നവരും യൂനാനി ചികിത്സയെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ മിക്ക ദിവസങ്ങളിലും ഡോക്ടര്‍മാരുടെ അഭാവം കാരണം രോഗികള്‍ മണിക്കൂറുകളോളം ഡോക്ടറെ കാത്തു നില്‍ക്കേണ്ട സാഹചര്യം ദൂരെ നിന്നും വരുന്ന രോഗികളെ പ്രയാസത്തിലാക്കുന്നുമു ണ്ട്.
തടവ് ചികിത്സ(തെറാപ്പി) പോലെയുള്ള സൗകര്യമുള്ള മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ആരംഭിച്ചതോടെയാണ് വലിയതോതിലുള്ള രോഗികളുടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്.എന്നാല്‍ പലപ്പോഴും ഡോക്ടര്‍മാരുടെ അഭാവം മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നത് രോഗികളെ പ്രയാസത്തിലാകുന്നുണ്ടെന്നും,കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ലഭ്യമാക്കണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് ഭാരവാഹികള്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
ഫോട്ടോ:മൊഗ്രാല്‍ യുനാനി ഡിസ്‌പെന്‍സറി.




