നാടക പരിശീലന കളരി ജനുവരി 9 മുതല്‍ ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍

നാടക പരിശീലന കളരി ജനുവരി 9 മുതല്‍ ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍

കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ അഭിമുഖ്യത്തിലുള്ള നാടക പരിശീലന കളരി ജനുവരി 9 (വെള്ളിയാഴ്ച )ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി ജനുവരി 9, 10, 11, 23, 24,25,26 തീയതികളിലാണ് നാടക കളരി.
ഒമ്പതിന് രാവിലെ 10.30 ന് കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍് കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. നാടക രംഗത്തെ അതുല്യ പ്രതിഭകളായ വി ശശി, രാജ്‌മോഹന്‍ നീലേശ്വരം എന്നിവരെ പിവികെ പനയാല്‍ ആദരിക്കും . ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിവി രാജേന്ദ്രന്‍ മുഖ്യാതിഥി
യായിരിക്കും.
പരിശീലന കളരിയില്‍ ആദ്യദിനം നാടകരചന , ഇതിവൃത്തം – ശ്രാവ്യം – ദൃശ്യം’ എന്ന വിഷയത്തില്‍ രാജ്‌മോഹന്‍ നീലേശ്വരം, സാധാരണ കഥാപാത്രങ്ങളും അസാധാരണ കഥാപാത്രങ്ങളും ‘എന്ന വിഷയത്തില്‍ ഉദിനൂര്‍ ബാലഗോപാലന്‍, ‘സാങ്കേതിക ബദ്ധമായ അഭിനയം’ എന്ന വിഷയത്തില്‍ സന്തോഷ് പനയാല്‍ എന്നിവര്‍ ക്ലാസെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇ വി ഹരിദാസ്, കെ പി എ സി അരവിന്ദന്‍, രവി പട്ടേന, റഫീഖ് മണിയങ്ങാനം, സുരഭി ഈയക്കാട്, മധു ബേടകം,ഗംഗന്‍ ആയിറ്റി, ഇ പി രാജഗോപാലന്‍, പ്രശോഭ് ബാലന്‍, ശ്രീനാഥ് നാരായണന്‍, രാജേഷ് റാവു, ഉദയന്‍ കുണ്ടംകുഴി, ചന്ദ്രന്‍ കരുവാക്കോട്, സതീശന്‍ പനയാല്‍ എന്നിവര്‍ നാടകവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. ജനുവരി 26 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ‘ഇന്ത്യ എന്ന പ്രജാധിപത്യ രാഷ്ട്രത്തിന്റെ 75 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ ഇ പി രാജഗോപാലന്‍ പ്രഭാഷണം നടത്തും.

Scroll to Top