മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് കാസര്‍ഗോഡ് സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡ്, ചെറുവത്തൂര്‍ ബി ആര്‍.സി യുടെ നേതൃത്വത്തില്‍ ജി.ഡബ്ല്യ യു.പി സ്‌കൂള്‍ കൊടക്കാട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മോട്ടിവേഷന്‍ ക്ലാസ് നടന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.മനു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെറുവത്തൂര്‍ എ. ഇ. ഒ രമേശന്‍പുന്നത്തിരിയന്‍ അദ്ധ്യക്ഷത വഹിച്ചു. *ചിന്തയില്‍ നിന്ന് ചിറകുകളിലേക്ക്* എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ് കേരളത്തും പുറത്തും അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കര്‍ സുരേഷ് ബാബു വി.കെ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് പരന്ന വായനയും ആഴത്തിലുള്ള ചിന്തയും ഉണ്ടാക്കി വളര്‍ത്തണമെന്നും, അതിന് പ്രകൃതി പഠന നത്തിനുള്ള അവസരം കൊടുക്കണം. പിലിക്കോട് ഗ്രാമ പഞ്ചായത്ത് മെംബര്‍ എം ശ്രീജ., പി.ടി.എ പ്രസിഡണ്ട് കെ. ഷിമോദ്, എം.പി.ടി.എ പ്രസിഡണ്ട് വി. അജിത, എസ്.എം.സി ചെയര്‍മാന്‍ പി. ദിലീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ജി.ഡബ്ലു യു.പി.എസ് ഹെഡ്മാസ്റ്റര്‍ എം.കെ ജയദീപ് സ്വാഗതവും ബി.ആര്‍.സി ട്രെയിനര്‍ പി. രാജഗോപാലന്‍ നന്ദിയും പ്രകാശിപ്പിച്ചു

Scroll to Top