തളങ്കര: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് ഖാസിലൈന്‍ റൗളത്തുല്‍ ഉലൂംമദ്രസ്സയുടെയും ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റബീഹ് ഫെസ്റ്റ് ജല്‍സെ മദീന 2024 ന്റെ ലോഗോയുടെ പ്രകാശനം കിഴൂര്‍-മംഗലാപുരം ഖാസിയും നബിദിനാഘോഷസ്വാഗത സംഘം കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ ഖാസി താഖാ അഹമ്മദ് മൗലവി അല്‍ അസ്ഹരി സ്വാഗതസംഘം ചെയര്‍മാന്‍ മഹ്‌മൂദ് എ എസിന് നല്‍കി നിര്‍വഹിച്ചു. പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ എന്‍ എഅബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖാസിയാറകം അബ്ദുല്ല സഅദി, ഫസലു റഹ്‌മാന്‍ മൗലവി , സിറാജ്ഖാസിലൈന്‍ , ടി എസ് മുഹമ്മദ് ബഷീര്‍ , ബദറുദ്ദീന്‍ ഊദ്, അബ്ദുല്ല പടിഞ്ഞാര്‍, ഇഖ്ബാല്‍ കെ പി, ആഷിക്തളങ്കര, നസാല്‍ എ എസ്, അബ്ദുല്‍ റഹ്‌മാന്‍, മുനീര്‍ ഊദ്, സമീര്‍ മിസിനി എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ശിഹാബ് ഊദ് സ്വാഗതവും സദര്‍ മുഅല്ലിം അര്‍ഷാദ് ഹുദവി നന്ദിയുംപറഞ്ഞു.
ജല്‍സെ മദീന റബീഹ് ഫെസ്റ്റ് 2024 ന്റെ ലോഗോ പ്രകാശനം ചെയ്തു
183