റീല്‍സ് ചിത്രീകരണത്തിനിടെ അപകടം. അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വ്യത്യസ്തമായ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. തൂങ്ങിമരിക്കുന്ന രംഗം മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകിയാണ് കുമ്പള ആരിക്കാടി സ്വദേശി സന്തോഷ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സന്തോഷ്, പതിവായി റീല്‍സുകള്‍ ചെയ്ത് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

Scroll to Top