Saturday, September 21, 2024
Home National സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട്… പ്ലേ ബട്ടന്‍ കൊടുത്ത് മടുക്കും യൂട്യൂബ്; ലോക റെക്കോര്‍ഡിട്ട് റൊണാള്‍ഡോയുടെ യുട്യൂബ് ചാനല്‍

സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട്… പ്ലേ ബട്ടന്‍ കൊടുത്ത് മടുക്കും യൂട്യൂബ്; ലോക റെക്കോര്‍ഡിട്ട് റൊണാള്‍ഡോയുടെ യുട്യൂബ് ചാനല്‍

by KCN CHANNEL
0 comment

യുട്യൂബ് ചാനല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ യുട്യൂബിന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി.

റിയാദ്: ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല ഗ്രൗണ്ടിന് പുറത്തും തൊട്ടതെല്ലാം പൊന്നാക്കുകയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്റെ ലോക റെക്കോര്‍ഡും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളതിന്റെ റെക്കോര്‍ഡുമെല്ലാം ഉള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്വന്തമായൊരു യുട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴും ലോക റെക്കോര്‍ഡിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഇന്നലെ ‘UR Cristiano’ എന്ന ചാനലിലൂടെ യുട്യൂബില്‍ അരങ്ങേറിയ റൊണാള്‍ഡോ ആദ്യ മണിക്കൂറില്‍ തന്നെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്.

യുട്യൂബ് ചാനല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ യുട്യൂബിന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി. 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു കോടി സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമാണ്. ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ റൊണാള്‍ഡോയുടെ യുട്യൂബ് ചാനലില്‍ 1 കോടി 37 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. അത് ഓരോ നിമിഷവും കുതിച്ചുയരുകയുമാണ്.നിലവില്‍ എക്‌സില്‍ 11.25 കോടി പേരാണ് റൊണാള്‍ഡോയെ പിന്തുടരുന്നതെങ്കില്‍ ഫേസ്ബുക്കില്‍ 17 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 63.6കോടി പേരും റൊണാള്‍ഡോയെ പിന്തുടരുന്നവരാണ്.

You may also like

Leave a Comment