17-ാം വാര്‍ഡ് മുസ്ലിം ലീഗ് എസ് ഐ ആര്‍ കരടു പട്ടിക, ജാഗ്രതാ ക്യാമ്പും ഹെല്‍പ്പ് ഡെസ്‌ക്കും സംഘടിപ്പിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ :17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് ഐ ആര്‍ ജാഗ്രതാ സദസ്സും ഹെല്‍പ്പ് ഡെസ്‌ക്കും സംഘടിപ്പിച്ചു.
17-ാം വാര്‍ഡിലെ ബൂത്തിലെ
എസ് ഐ ആര്‍ കരടു പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനായി നിരവധി പേരാണ് എത്തിയത്. ബി എല്‍ ഒമാരില്‍ നിന്നും നോട്ടീസ് ലഭിച്ചവര്‍ അതില്‍ പറഞ്ഞ സമയത്ത് ,പറഞ്ഞ സ്ഥലത്ത് ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് ഹാജരാകണമെന്ന് ബന്ധപ്പെട്ടവരെ ബോധവല്‍ക്കരിച്ചു.
പ്രസിഡണ്ട് സി പി അബ്ദുല്ല ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ മാഷിദ മുഹമ്മദ് ,കെ ബി അഷ്‌റഫ്, മാഹിന്‍ കുന്നില്‍, നൗഫല്‍ പുത്തൂര്‍ ,മുഹമ്മദ് മൂല, മുന്ന ,അയിഷ ഹിബ, ഷാഫി കച്ചായി തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top