ആലംപാടി
മധുരമായ കൂവലോടുകൂടിയും അര്‍ഷാരവത്തോടുകൂടിയും നാടു വരവേറ്റത് ഇനിയുള്ള തലമുറയ്ക്ക് വേണ്ടി ആസ്‌ക് ബാക്കി വെച്ചതിന്റെ സന്തോഷമാണെന്നും, ആസ്‌കിന്റെ കെട്ടിടം നാടിന്റെ ചരിത്രത്തോടൊപ്പം ചേര്‍ന്നെന്നും ലോകപ്രശസ്ത മജീഷ്യനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു
പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും സ്വപ്നങ്ങള്‍ സാര്‍ത്ഥമാക്കാനുമുളള സംരഭമാണ് തലയെടുപ്പുള്ള ഈ കെട്ടിടം.
അടുത്ത തലമുറക്ക് നമ്മള്‍ ചിലത് ബാക്കിവെച്ചു കൊണ്ടാണ് പോകേണ്ടതും,
നാം ജീവിക്കേണ്ടതും. നമ്മുടെ മാര്‍ഗം സത്യമാണെങ്കില്‍
സമൂഹം മുഴുവന്‍ തള്ളി പറഞ്ഞാലും നാം ഭയപ്പെടേണ്ടതില്ല ഇനിയുള്ള തലമുറ
നമ്മള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ആസ്‌ക് ആലംപാടിയുടെ കെട്ടിടവും, നിങ്ങളുട പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു
ഇനിയുള്ള കാലം എന്റെ ജീവിത രീതികള്‍ മാറ്റിയ കാസര്‍കോട് ഞാന്‍ ഉണ്ടാകുമെന്നും
ഭിന്നശേഷിക്കാര്‍ക്കും, എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും വേണ്ടി അദ്ദേഹം ആരംഭിക്കാന്‍ പോകുന്ന ഡിഫ്രന്റ് ആട്‌സ് സെന്റര്‍ സ്ഥാപനത്തെ പരിചയപ്പെടുത്തി
ആലംപാടി ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് ആസ്‌ക് ആലംപാടി നിര്‍മ്മിച്ച ഇരുനില കെട്ടിടം ഗോപിനാഥ് മുതുകാട് ഉല്‍ഘാടനം നിര്‍വഹിച്ച്, തുടര്‍ന്ന് നടന്ന സംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
സമ്മേളനം എന്‍ എ നെല്ലിക്കുന്നു എംഎല്‍എ ഉല്‍ഘാടനം ചെയ്തു
ആസ്‌ക് പ്രസിഡന്റ് സിദ്ധീഖ് എം അദ്യക്ഷത വഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,
ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഷാഹിന സലീം, ബ്ലോക്ക് പഞ്ചായത്തംഗം സക്കീന അബ്ദുല്ല ഹാജി, വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി, ആസക് ജിസിസി പ്രസിഡന്റ് ജാബി പൊലിറ്റ്, ജിസിസി ട്രഷറര്‍ ദാവൂദ് മിഹ്‌റാജ് സംസാരിച്ചു
സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖകരേയും, സ്ഥാപനങ്ങളേയും
ആസ്‌ക് ആദരിച്ചു
വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവര്‍ത്തകരുമായ ജാക്ക് ചെമ്പരിക്ക, വ്യവസായ പ്രമുഖരായ പിബി അഷ്‌റഫ്,സലീം അപാസ്,ബിഎ അബ്ദുല്‍ ബഷീര്‍ ബാബ്, സമദ് കുറ്റിക്കോല്‍, അബൂബക്കര്‍ കുറ്റിക്കോല്‍,സിയ കറാമ, ഡോട്‌സ് കണക്റ്റ് എന്നിവര്‍ക്ക് വിശിഷ്ട വ്യക്തികള്‍ ആദരം കൈമാറി
ആസ്‌കിന്റെ ചരിത്രം പറയുന്ന
‘ആസ്‌ക് പിന്നിട്ട വഴികള്‍’ സുവനീര്‍ ഗോപിനാഥ് മുതുകാട് സുവനീര്‍ കോ-ഓഡിനേറ്റര്‍ ലത്തീഫ് ആലംപാടിക്ക് നല്‍കി പ്രകാശനം ചെയ്തു.
സംസ്‌കാരിക സമ്മേളനത്തിന് മുമ്പ് ആലംപാടിയില്‍ നിന്നും ആസ്‌ക് ആലംപാടി ഉല്‍സവ് നഗരിയായ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ അണി നിരന്ന ഘോഷയാത്ര നടന്നു
ആസ്‌ക് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ജിലാനി സ്വഗതവും, ആസ്‌ക് ട്രഷറര്‍ റഫീഖ് പികെ നന്ദിയും പറഞ്ഞു
.’ആസ്‌ക് ആലംപാടി ഉല്‍സവിന്റെ ‘ ഭാഗമായി പ്രശസ്ത ഗായകരായ യുംമന ബാന്റ്,ജാസ് അസ്ലം, ആസിഫ് കാപ്പാട് തുടങ്ങിയ ബാന്റുകളുടെ മെഗാ മ്യുസിക് ഷോയും അരങ്ങേറി




