സാധാരണക്കാരന് താങ്ങുക അല്‍പ്പം പ്രയാസം; സുപ്രധാന ടിക്കറ്റ് നിരക്കുകള്‍ പുറത്ത് വിട്ട് റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേയുടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത ആഴ്ച ട്രാക്കിലിറങ്ങും. രാജധാനിയേക്കാള്‍ വേഗതയും സൗകര്യങ്ങളുമുള്ള ഈ ട്രെയിനുകളില്‍ ആര്‍എസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉണ്ടാകില്ല, കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ ലഭ്യമാകൂ.

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പ് അടുത്ത ആഴ്ച മുതല്‍ ട്രാക്കിലിറങ്ങും. രാജധാനി എക്‌സ്പ്രസിനേക്കാള്‍ വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ട്രെയിനില്‍ ആര്‍എസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉണ്ടാകില്ലെന്ന വിപ്ലവകരമായ തീരുമാനമാണ് റെയില്‍വേ ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പറില്‍ സീറ്റ് പങ്കിടുന്ന ആര്‍എസി സംവിധാനം ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ നല്‍കൂ. സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ ടിക്കറ്റ് ഇഷ്യൂ ചെയ്യില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. രാജധാനി എക്‌സ്പ്രസിനേക്കാള്‍ അല്‍പ്പം ഉയര്‍ന്ന നിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന്. കുറഞ്ഞത് 400 കിലോമീറ്റര്‍ ദൂരത്തിനുള്ള ചാര്‍ജ് ഈടാക്കും.

3എസി: കിലോമീറ്ററിന് 2.4 രൂപ (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് 960 രൂപ).

2എസി: കിലോമീറ്ററിന് 3.1 രൂപ (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് 1,240 രൂപ).
കേരളം ബിജെപി ഭരിക്കുമെന്ന് അവര്‍ക്ക് പേടി, സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്ന് ഡോ. റോബിന്‍ രാധാകൃഷ്ണന്‍; ‘ബിജെപിയെ എന്തിനാണ് പുച്ഛിക്കുന്നത്’
ഇന്ത്യക്ക് തന്നെ ഭയം, പാകിസ്ഥാനിലെ സ്‌കൂളില്‍ സൈഫുള്ള കസൂരിയുടെ പ്രസംഗം; പാക് സൈന്യവുമായുള്ള അവിശുദ്ധ ബന്ധത്തില്‍ വെളിപ്പെടുത്തല്‍
1AC: കിലോമീറ്ററിന് 3.8 (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് 1,520 രൂപ). (ജിഎസ്ടി പ്രത്യേകം നല്‍കണം)

ഗുവഹാത്തി – ഹൗറ യാത്ര
നിലവിലുള്ള എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഗുവഹാത്തി – ഹൗറ യാത്രയില്‍ ഏകദേശം മൂന്ന് മണിക്കൂര്‍ ലാഭിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ നിലവില്‍ 130 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഓടുക. അപകടങ്ങള്‍ ഒഴിവാക്കാനുള്ള ‘കവച്’ സാങ്കേതികവിദ്യയും ഇതിലുണ്ട്.

ഓട്ടോമാറ്റിക് വാതിലുകള്‍, ശബ്ദ മലിനീകരണം കുറഞ്ഞ കോച്ചുകള്‍, മികച്ച സസ്‌പെന്‍ഷന്‍, അത്യാധുനിക എര്‍ഗണോമിക് ബര്‍ത്തുകള്‍ എന്നിവ യാത്ര സുഖകരമാക്കും. രാത്രിയാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ട്രെയിനില്‍ 16 കോച്ചുകളുണ്ടാകും (11 3AC, 4 2AC, 1 1AC). നിലവില്‍ പശ്ചിമ ബംഗാളിലെയും അസമിലെയും പ്രധാന ഒന്‍പത് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Scroll to Top