എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു
തല ഉദ്ഘാടനം നടന്നു
നൂറ് കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കും
കാസര്‍ഗോഡ്: എസ്.കെ.എസ്.എസ്.എഫ് വിദ്യാസ മേഖലയില്‍ വിപ്ലവാത്മക മുന്നേറ്റം നടത്തി വരുന്ന ട്രെന്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മിഷന്‍ എ പ്ലസ് ജില്ലാ തല ഉദ്ഘാടനം ബംബ്രാണ ദാറുല്‍ ഉലൂം ദര്‍സുല്‍ ഇഹ്‌സാന്‍ കോളേജില്‍ വെച്ച് നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിന് ട്രെന്‍ഡ് മാസ്റ്റര്‍ ട്രൈനര്‍ നിഷാദ് ചാലാട് നേതൃത്വം നല്‍കി.
സംഗമത്തിന് ട്രെന്‍ഡ് ജില്ലാ കണ്‍വീനര്‍ സഫ്വാന്‍ ദാഈ ദാരിമി (ചെര്‍ക്കള) സ്വാഗതം പറഞ്ഞു. കുമ്പള മേഖല പ്രസിഡന്റ് റിയാസ് അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ശാദ് ഹുദവി ബെദിര ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ജുനൈദ് ഫൈസി ആശംസകള്‍ നേര്‍ന്നു. മേഖല സെക്രട്ടറി ഉനൈസ് അസ്‌നവി നന്ദി പറഞ്ഞു.
റിസ്വാന്‍ ഫൈസി, മസ്മു വാഫി, ഷക്കീല്‍ അസ്ഹരി എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജില്ലയിലുടനീളം നൂറ് കേന്ദ്രങ്ങളില്‍ മിഷന്‍ എ പ്ലസ് പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.




