മൊഗ്രാല്‍.
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കല അക്കാദമി-പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സഹകരണത്തോടെ ജനുവരി 31ന് മൊഗ്രാലില്‍ വച്ച് നടക്കുന്ന ഇശല്‍ ഗ്രാമത്തിന്റെ കാവ്യ ശൃംഖലയായ പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം വിജയിപ്പിക്കാന്‍ നാട് ഒരുങ്ങുന്നു.
മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ കീഴില്‍ മൊഗ്രാലില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിന്റെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം എം എസ് മൊഗ്രാല്‍ ലൈബ്രറിയില്‍ വെച്ച് ചേര്‍ന്നു.
പരിപാടിയുടെ ഭാഗമായി
ജനുവരി 31ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ പക്ഷിപ്പാട്ട് ചരിത്ര സെമിനാര്‍ നടക്കും.പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.തുടര്‍ന്ന് ഉച്ചക്ക് രണ്ടുമണിക്ക് മൊഗ്രാല്‍ ജിവിഎച്ച്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മാപ്പിളപ്പാട്ട് മത്സരവും, വൈകുന്നേരം 7 മണിക്ക് പക്ഷിപ്പാട്ട് അവതരണവും നടക്കും.
പ്രസ്തുത പരിപാടിക്ക് ശേഷം പ്രഗല്‍ഭരായ കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനമേളയും ഒരുക്കും.
പരിപാടി വന്‍ വിജയമാക്കുന്നതിനായുള്ള യോഗം സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ചെയര്‍മാന്‍
ബഷീര്‍ അഹമ്മദ് സിദ്ദീഖിന്റെ അധ്യക്ഷതയില്‍ എ എം സിദ്ധീഖ് റഹ്‌മാന്‍
ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ എം മുഹമ്മദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്ത കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി മൊഗ്രാല്‍.കാദര്‍
ഇ എം,ഇബ്രാഹിം മൊഗ്രാല്‍,
ഹമീദ് കോളിയടുക്കം,
താജുദ്ദീന്‍ മൊഗ്രാല്‍,
ബി കെ കബീര്‍,
ആര്‍ട്ടിസ്റ്റ് മൊയ്തീന്‍ കുഞ്ഞി,
അര്‍ഷാദ് തവക്കല്‍,
അസീസ് മൊഗ്രാല്‍,
എം എസ് അഷറഫ്,ഇസ്മായില്‍ ജെ എച്ച് എല്‍,എ എം അബ്ദുല്‍ കാദര്‍ ലിബാസ്,മിഷാല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.കെ വി അഷ്റഫ് നന്ദി പറഞ്ഞു.
ഫോട്ടോ:മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി-സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് എക്‌സിക്യൂട്ടീവ് യോഗം എ എം സിദ്ധീഖ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു.സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ വിഷയാ വതരണം നടത്തുന്നു.




