അനധികൃത ടോള്‍ പ്ലാസദേശീയപാത അതോറിറ്റി ഉടന്‍ പിന്‍മാറണം എന്‍ വൈ എല്‍

അനധികൃത ടോള്‍ പ്ലാസ
ദേശീയപാത അതോറിറ്റി ഉടന്‍ പിന്‍മാറണം എന്‍ വൈ എല്‍

കുമ്പള:- കാസര്‍കോട് കുമ്പളയില്‍ അന്യായമായി ദേശിയപാത അതോറിറ്റി ടോള്‍പ്ലാസ സ്ഥാപിച്ചത് ജനദ്രോഹ നയമാണെന്നും
കേന്ദ്ര മന്ത്രിയുടെ വാക്കിന്‌പോലും വില കല്‍പ്പിക്കാതെ
20 കിലോമീറ്റര്‍ ദൂരപരിധില്‍ വീണ്ടും ഒരു ടോള്‍ സ്ഥാപിച്ച് ടോള്‍ പിരിക്കാന്‍ തുടങ്ങിയത് പൊതുജനങ്ങളോടുള്ള വെല്ല് വിളിയാണ്

സംഭവത്തില്‍ എംപിയുടെ മൗനം സംശയകരമാണ്

ദേശീയ പാത അതോറിറ്റി അടിയന്തിരമായി പിന്‍മാറണമെന്നും
അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി സമര പരിപാടികള്‍ക്ക് എന്‍ വൈ എല്‍ നേതൃത്വം നല്‍കുമെന്ന് എന്‍ വൈ എല്‍ സംസ്ഥാനവര്‍ക്കിംഗ് കമ്മിറ്റി അംഗം നൗഷാദ് ബളളീര്‍ പറഞ്ഞു

Scroll to Top