കേരളപ്പിറവി ദിനത്തില്‍ സേവന മികവില്‍ വി അബ്ദുസ്സലാം

കാസര്‍കോട്: വിവിധ തൊഴില്‍ മേഖലകളിലെ സേവന മികവിനും, തൊഴില്‍ നൈപുണ്യ വികസന രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്കും കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി. അബ്ദുല്‍ സലാമിന് ജില്ലാ പഞ്ചായത്തിന്റെ പ്രശംസാപത്രം ലഭിച്ചു.

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പ്രശംസാപത്രം കൈമാറി. ചടങ്ങില്‍ എം.എല്‍.എമാരായ രാജഗോപാല്‍, ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു.

ജില്ലയില്‍ തൊഴില്‍ നൈപുണ്യ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിലും അവബോധം സൃഷ്ടിക്കുന്നതിനും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ അംഗീകാരമായാണ് ഈ ബഹുമതി.

വി. അബ്ദുല്‍ സലാം ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും തൊഴില്‍-നൈപുണ്യ ക്ഷേമ രംഗത്ത് പുതുനവീകരണ ചിന്തകളുമായി പ്രവര്‍ത്തിക്കുന്നതിലൂടെ പ്രശംസ നേടി വരികയാണ്.

Scroll to Top