Home Kasaragod പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ 29ന്

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ 29ന്

by KCN CHANNEL
0 comment

കാസര്‍കോട് ഗവ: പോളിടെക്നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള വിദ്യാര്‍ത്ഥികളുടെ (സ്ട്രീം I) സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 29ന് പെരിയയിലുള്ള കാസര്‍കോട് ഗവ:പോളിടെക്നിക്കില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും നിലവില്‍ പ്രവേശനം ലഭിച്ച ബ്രാഞ്ച് / സ്ഥാപനം മാറാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രവേശനത്തിനുള്ള അപേക്ഷ പുതുതായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അഡ്മിഷനില്‍ പങ്കെടുക്കാം. അപേക്ഷകര്‍ രാവിലെ ഒന്‍പതിന് പോളിടെക്നിക് കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവിലുള്ള ഒഴിവുകളുടെയും മറ്റു വിവരങ്ങളും അറിയുന്നതിനായി www.polyadmission.org എന്ന വെബ്‌സൈറ്റിലെ Diploma admission Regular 202425 എന്ന ലിങ്ക് ഉപയോഗിക്കുക.
ഫോണ്‍: 0467 2234020, 7561083597, 9446168969.

You may also like

Leave a Comment