62
വിദ്യാനഗര്‍ : ഉരുള്‍ പൊട്ടലുണ്ടായ വയനാടിനെ സഹായിക്കാന്‍ തന്റെ സമ്പാദ്യകുടുക്ക തന്നെ നല്‍കി സഹ ജീവി സ്‌നേഹത്തിനു മാത്രകയായി ചെട്ടുംകുഴി മൊഫാറ്റ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുഹമ്മദ് ഷെസിന്‍ സഹോദരങ്ങളായ റിഫായി ഫൈസാന്‍, അഫ്രാസ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍സയ്യിദ് ഹുസൈന്‍ തങ്ങള്‍ക്ക് തുക കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സകീനാ മുനീര്‍ അധ്യക്ഷം വഹിച്ചു. സ്‌കൂളിലെ രണ്ടും, കെ ജി യിലും പഠിക്കുന്ന കുട്ടികളാണ് ഇരുവരും. സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ കുട്ടികളെ അഭിനന്ദിച്ചു.അധ്യാപകരുടെ ഒരു ദിവസത്തെ വേതനവും മറ്റു വിദ്യാര്ഥികള്‍, രക്ഷിതാകള്‍ എന്നിവര്‍ ചേര്‍ന്നുസ്വരൂപ്പിച്ച തുകയും കൈമാറി.സയ്യിദ് പൂക്കോയ തങ്ങള്‍, സയ്യിദ് നിസാര്‍ തങ്ങള്‍, അഫ്രീത് അസ്ഹരി, ഹനീഫ് അസ്നവി പ്രസംഗിച്ചു