Home Kasaragod ഹേമ കമ്മിറ്റിയുടെ പൂര്‍ണ റിപ്പോര്‍ട്ട് ആവശ്യപ്പെടില്ലെന്ന് എസ്‌ഐടി; പൊലീസില്‍ നേരിട്ട് മൊഴി നല്‍കിയാല്‍ കേസെടുക്കും

ഹേമ കമ്മിറ്റിയുടെ പൂര്‍ണ റിപ്പോര്‍ട്ട് ആവശ്യപ്പെടില്ലെന്ന് എസ്‌ഐടി; പൊലീസില്‍ നേരിട്ട് മൊഴി നല്‍കിയാല്‍ കേസെടുക്കും

by KCN CHANNEL
0 comment

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ല. കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ലുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങള്‍ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കമ്മിറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വരാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനോട് പൂര്‍ണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള പരിശോധന വേണ്ടെന്നാണ് പൊലീസ് തീരുമാനം.

അതേസമയം, കമ്മിറ്റിക്ക് മുന്നില്‍ പരാതി നല്‍കിയവര്‍ പൊലീസില്‍ നേരിട്ട് മൊഴി നല്‍കാന്‍ തയ്യാറായാല്‍ കേസെടുക്കും. നടന്‍ സിദ്ദിഖിനെതിരെ ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ യുവനടി ഡിജിപിക്ക് നല്‍കിയ പരാതി ഇന്ന് അന്വേഷണ സംഘത്തിലുളള ഡിഐജി അജീത ബീഗത്തിന് കൈമാറും. അജീത ബീഗം പരാതി കൈമാറിയാല്‍ ഇന്ന് മ്യൂസിയം പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ദിഖ് നല്‍കിയ ഗൂഡാലോചന പരാതിയും പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്.

You may also like

Leave a Comment