പാസ്പോര്‍ട്ടില്‍ ശക്തിതെളിയിച്ച് ഇന്ത്യ, വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം?

പൗരന്മാര്‍ക്ക് വിദേശയാത്രകള്‍ക്കായി രാജ്യത്തെ വിദേശകാര്യമന്ത്രാലയം നല്‍കുന്ന രേഖയാണ് പാസ്പോര്‍ട്ട്. വെറും യാത്രാ രേഖ എന്നതിലുപരി പൗരത്വം, യാത്രയുടെ ഉദ്ദേശ്യം, പാസ്‌പോര്‍ട്ട് കൈവശം വച്ചിരിക്കുന്ന വ്യക്തിയുടെ വിദേശത്തെ നിയമപരമായ നില എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ രേഖകൂടിയാണ് പാസ്പോര്‍ട്ട്.

പാസ്പോര്‍ട്ട് സൂചികയില്‍ ഓരോ രാജ്യത്തെയും പാസ്പോര്‍ട്ടിന് ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നല്‍കുന്നുണ്ട്. എല്ലാവര്‍ഷവും ഇതുണ്ടാവും. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ഈവര്‍ഷം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് റാങ്കിംഗ് നില മെച്ചപ്പെടുത്തി. മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെയോ, വിസ ഓണ്‍ അറൈവല്‍ വഴിയോ യാത്രചെയ്യാവുന്ന സ്ഥലങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 55 സ്ഥലങ്ങളിലേക്കാണ് ഇപ്രകാരം യാത്രചെയ്യാന്‍ കഴിയുന്നത്. ഇതില്‍ മാലദ്വീപ്, മൗറീഷ്യസ്,ഫിജി, മലേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളും ഉള്‍പ്പെടും.

കഴിഞ്ഞവര്‍ഷം ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 85ാം സ്ഥാനത്തായിരുന്നു . എന്നാല്‍ ഈവര്‍ഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 80ാം സ്ഥാനത്താണ്. നൈജറിനും, അള്‍ജീരിയയ്ക്കുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. 227 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ നിലവാരമാണ് അളന്നത്.

ഈ വര്‍ഷത്തെ റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂരിന്റേതാണ്. രണ്ടാംസ്ഥാനത്ത് ജപ്പാനും ദക്ഷിണകൊറിയയുമാണുള്ളത്. ഈ മൂന്നുരാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണെന്നത് നമുക്ക് അഭിമാനിക്കാം. സൂചിക നിരീക്ഷിക്കുന്ന 227 രാജ്യങ്ങളില്‍ 192 ഇടങ്ങളിലേക്കും സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്രചെയ്യാം. ജപ്പാനിലെയും ദക്ഷിണകൊറിയയിലെയും പാസ്പോര്‍ട്ട് കൈയിലുണ്ടെങ്കില്‍ 188 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാനാവും. 186 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം നേടി ഡെന്‍മാര്‍ക്ക്, സ്വി?റ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, സ്പെയിന്‍, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് സൂചികയില്‍ മൂന്നാം സ്ഥാനം പങ്കിടുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യുഎഇ അഞ്ചാം സ്ഥാനത്തെത്തി.ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏ?റ്റവും മികച്ച പ്രകടനമാണ് യുഎഇ കാഴ്ചവച്ചതെന്നാണ് റിപ്പോര്‍ട്ട്. റാങ്കിംഗില്‍ 57 സ്ഥാനങ്ങളാണ് മുന്നേറിയത്. യുഎസ് പാസ്പോട്ടും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ ആദ്യ പത്തില്‍നിന്ന് യുഎസ് പുറത്തായിരുന്നു. എന്നാല്‍ ഈവര്‍ഷം വീണ്ടും പത്താം സ്ഥാനത്തേക്ക് എത്തി.

24 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം നേടിയ അഫ്ഗാനിസ്ഥാന്‍ പട്ടികയില്‍ ഏ?റ്റവും താഴെ 101ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 98ാം സ്ഥാനത്താണുള്ളത്.

Scroll to Top