അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഇടത് നയമല്ല എ കെ എസ് ടി യു

അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഇടത് നയമല്ല എ കെ എസ് ടി യു
നീലേശ്വരം: സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ജീവനക്കാരുടേയും നിലവിലുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഇടത് നയമല്ലെന്ന് എ കെ എസ് ടി യു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിരന്തരമായ പോരാട്ടങ്ങളിലൂടെ തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാകരുത് ഇടത് നയം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കുക. ഡി എ കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക, സ്റ്റാ റ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 22 ന് നടക്കുന്ന സമരചങ്ങല വിജയപ്പിക്കുവാന്‍ മുഴുവന്‍ ജീവനക്കാരും മുന്നോട്ട് വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.നീലേശ്വരം :എ കെ എസ് ടി യു ജില്ലാ സമ്മേളനം ഇന്ന് രാവിലെ നീലേശ്വരം ‘ദേവരാഗം’ ഓഡിറ്റോറിയത്തില്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉല്‍ഘാടനം ചെയ്തു. ഉല്‍ഘാടന സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി വിജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ് ഓള്‍നടിയന്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാനകമ്മിറ്റിയംഗം എ കെ സുപ്രഭ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എ സജയന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കഥാ, കവിതാ രചനാ മത്സര വിജയികള്‍ക്ക് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ സമ്മാനദാനം നടത്തി. സമ്മേളനത്തെ അഭിവാദ്യം ചെയതു കൊണ്ട് സിപിഐ ജില്ലാ അസി. സെക്രട്ടറി എം അസിനാര്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, മഹിളാസംഘം ദേശീയ കൗണ്‍സില്‍ അംഗം പി ഭാര്‍ഗ്ഗവി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബാനം പി ദിവാകരന്‍,എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചാലില്‍ , ബി.പി അഗ്ഗിത്തായ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി രാധാകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിനയന്‍ കല്ലത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും, സുനില്‍കുമാര്‍ കരിച്ചേരി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
രാവിലെ എ കെ എസ് ടി യു ജില്ലാ പ്രസിഡന്റ് രാജീവന്‍ എം ടി പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഉച്ചക്ക് ശേഷം നടന്ന യാത്രയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ ഉദ്ഘാടനം ചെയ്തു.

ഉല്‍ഘാടന പ്രസംഗം:
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ :
2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ മതേതരത്വം നിലനില്‍ക്കുന്ന ഈ രാജ്യത്തിനെ ഒരു മതാധിഷ്ഠിത രാജ്യമാക്കാന്‍, ഭരണകൂടത്തിന് ഒരു മതമുണ്ട് എന്ന നിലയില്‍ മാറ്റാന്‍, ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വ മൂല്യങ്ങള്‍ തകര്‍ക്കുവാനും, പൗരത്വ നിയമം, അതുപോലെ ചരിത്രപരമായുള്ളതും, ശാസ്ത്ര ബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ നയത്തിന് പകരം അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും മിത്തുകളിലധിഷ്ഠിതവുമായ പുത്തന്‍ വിദ്യാഭ്യാസ നയങ്ങളെ ഉയര്‍ത്തി കൊണ്ടു വരുന്നതുമായ ഇന്നത്തെ സാഹചര്യങ്ങളില്‍, രാജ്യത്തെ സമ്പത്ത് മുഴുവന്‍ വരേണ്യ വര്‍ഗ്ഗത്തില്‍ കേന്ദ്രീകരിക്കുന്നതിനും തൊഴിലാളി വര്‍ഗ്ഗം വര്‍ഷങ്ങളായി പൊരുതി നേടിയ തൊഴില്‍ നിയമങ്ങള്‍ അടക്കം മാറ്റിയെടുക്കാനും ശ്രമിക്കുന്ന ഭരണ കൂടത്തിനെതിരെയുള്ള പോരാട്ടമായി മാറാന്‍ ഇതുപോലെയുള്ള സമ്മേളനങ്ങള്‍ക്ക് കഴിയണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് സമ്മേളനം ഉല്‍ഘാടനം ചെയ്തു.

എ കെ എസ് ടി യു രാജേഷ് ഓള്‍നടിയന്‍ പ്രസിഡണ്ട്
അജയകുമാര്‍ ടി എ
സെക്രട്ടറി

നീലേശ്വരം :
എ.കെ എസ് ടി യു
29-ാം ജില്ലാ സമ്മേളനത്തിന് സമാപനമായി. പ്രസിഡണ്ടായി രാജേഷ് ഓള്‍നടിയനേയും, സെക്രട്ടറിയായി അജയകുമാര്‍ ടി.എ യേയും, ട്രഷററായി എ സജയനേയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍
ഷീമ കെ വി
സുപ്രീത് വി (വൈസ് പ്രസി) സുപ്രഭ എ.കെ,
ഒ പ്രതീഷ് (ജോ സെക്ര)
ഭാരവാഹികള്‍ അടങ്ങുന്ന 15 അംഗ ജില്ലാ എക്‌സികുട്ടീവിനേയും 23 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു

രാജേഷ് ഓള്‍നടിയന്‍ (പ്രസിഡണ്ട്)

അജയകുമാര്‍ ടി എ (സെക്രട്ടറി)

എ സജയന്‍(ട്രഷറര്‍)

Scroll to Top