കുമ്പള : കണിപുര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനെതിരെ കേസെടുത്ത പൊലീസ് നടപടി അപലപനീയവും ഹിന്ദുസമൂഹത്തിന് നേര്‍ക്കുള്ള ഭരണകൂടത്തിന്റെ വെല്ലുവിളിയുമാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി.
ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കരിമരുന്ന് പ്രയോഗം നടക്കാറുണ്ട്. എല്ലാ വര്‍ഷവും എന്ന പോലെ ഈ വര്‍ഷവും വെടിക്കെട്ടിന് ക്ഷേത്ര അധികൃതര്‍ തയ്യാറെടുത്തിരുന്നു. ഇത് തടസ്സപ്പെടുത്താനാണ് പോലീസിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായത്. ഹൈന്ദവാരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കും ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ക്കുമെതിരെ മാത്രമാണ് കേരളത്തില്‍ പൊലീസ് കേസെടുക്കുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഇതര മതസ്ഥര്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പൊലീസിനും സംസ്ഥാന ജില്ലാ ഭരണകൂടങ്ങള്‍ക്ക് ധൈര്യമില്ലെന്നും അശ്വിനി പ്രതികരിച്ചു




