Home Editors Choice ഷിഫാഹുറഹ്‌മാ അബുദാബി കെഎംസിസി മഞ്ചേശ്വരം മണ്ഡലം ഓഗസ്റ്റ് മാസത്തെ ചികിത്സധനസഹായം 6 പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു

ഷിഫാഹുറഹ്‌മാ അബുദാബി കെഎംസിസി മഞ്ചേശ്വരം മണ്ഡലം ഓഗസ്റ്റ് മാസത്തെ ചികിത്സധനസഹായം 6 പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു

by KCN CHANNEL
0 comment

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം ഗങഇഇ യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ ആഗസ്റ്റ് മാസത്തെ യോഗം ഹംദാന്‍
സ്പൈസി ഫ്രഷ് റെസ്റ്റോറന്റില്‍ വച്ച് നടത്തുകയുണ്ടായി.

മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 6 പഞ്ചായത്തില്‍ പെട്ട 5 ക്യാന്‍സര്‍ രോഗികള്‍ക്കും ഒരു കിഡ്‌നി രോഗികുമായി
മൊത്തം 6 രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.

പുത്തിഗ പഞ്ചായത്തിലെ ധര്മതട്കയിലെ കാന്‍സര്‍ രോഗിക്കും, കുമ്പള പഞ്ചായത്തിലെ ബംബ്രാണ വാര്‍ഡ്‌ലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പാവൂര്‍ലെ കാന്‍സര്‍ രോഗിക്കും, മീഞ്ച പഞ്ചായത്തിലെ ചിഗുരുപത്തെ വാര്‍ഡ്‌ലെ കിഡ്‌നി രോഗിക്കും, പൈവളികെ പഞ്ചായത്ത് കാടങ്കോടി വാര്‍ഡ്‌ലെ കാന്‍സര്‍ രോഗിക്കും, എന്‍മകജെ പഞ്ചായത്തിലെ ഗുണാജെ വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും ആണ് തുക അനുവദിച്ചു നല്‍കിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .

അബുദാബി സ്പൈസി ഫ്രഷ് റെസ്റ്റാറ്റാന്റില്‍ ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് ബസറ പ്രാര്‍ത്ഥനക് നെത്രത്വവും നല്‍കി .
മഞ്ചേശ്വരം മണ്ഡലം ആക്ടിങ് പ്രസിഡന്റ് റസാഖ് നല്‍ക അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് ഉളുവാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷെറെര്‍ ഉമ്പു ഹാജി പെര്‍ള ,ജില്ലാ സെക്രട്ടറി ഇസ്മായില്‍ മുഗളി , മണ്ഡലം ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട്, സുനൈഫ് പേരാല്‍, ഇബ്രാഹിം ജാറം,ഫാറൂഖ് ഹാജി സീതങ്ങോളി ,കരീം കണ്ണൂര്‍ ,ഹമീദ് മാസിമാര്‍,മുഹമ്മദ് നല്‍ക ,ബഷീര്‍ അറബി,അസീസ് കന്തല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

രോഗികള്‍ക്കുള്ള ധന സഹായം മണ്ഡലം ആക്ടിങ് പ്രസിഡന്റ് റസാഖ് നല്‍ക അഷ്റഫ് ഉളുവാറിന് കൈമാറി.
ശിഫാഹുറഹ്‌മാ കോഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ഈറോഡി സ്വാഗത പ്രസംഗവും റിപ്പോര്‍ട്ട് അവതരണവും നടത്തി . മണ്ഡലം ട്രെഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

You may also like

Leave a Comment