കാസര്‍കോട്:
അടുത്തിടെ വഫാത്തായ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ടും
പ്രമുഖ പണ്ഡിതനുമായ യു. എം അബ്ദു റഹ്‌മാന്‍ മുസ്ലിയാരുടെ (യു. എം ഉസ്താദ്) വസതി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.
സന്ദര്‍ശനത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ട്രഷറര്‍ സഈദ് അസ്അദി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, അബ്ദു സമദ് ഹാജി നടുക്കണ്ടം, അന്‍വര്‍ തുപ്പക്കല്‍ എന്നിവര്‍ ഉള്‍പ്പെടെ എസ്.കെ.എസ്.എസ്.എഫ് നേതാക്കളും വിവിധ ജില്ലകളിലെ പ്രവര്‍ത്തകരും സംബന്ധിച്ചു.
യു. എം ഉസ്താദിന്റെ ദീര്‍ഘകാല സേവനങ്ങളും സമുദായത്തിനായി നടത്തിയ വിലപ്പെട്ട സംഭാവനകളും സന്ദര്‍ശന വേളയില്‍ തങ്ങള്‍ അനുസ്മരിച്ചു.
യു. എം ഉസ്താദിന്റെ വസതി സന്ദര്‍ശിച്ച് ഹമീദലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി




