85
റിയാദ്: ഇന്ത്യന്‍ തൊഴിലാളിയെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നാരായണ്‍ വംഗ (50) ആണ് റാസ് തനൂറാ പട്ടണത്തിന് സമീപം ജുഅയ്മയില്‍ മരിച്ചത്. താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹൃദയസ്തംഭനമാണ് മരണകാരണം. റാസ് തനൂറായിലെ ഒരു ഇന്‍ഡസ്ട്രിയല്‍ കമ്പനിയില്‍ തൊഴിലാളിയായിരുന്നു നാരായണ്‍. മൃതദേഹം റാസ് തനൂറാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: പുണ്യവതി, മകന്‍: സുരേഷ്.