Home Kasaragod ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം ചെങ്ങറ പുനരധിവാസം പട്ടയഭൂമി പ്ലോട്ട് തിരിച്ചു നല്‍കും

ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം ചെങ്ങറ പുനരധിവാസം പട്ടയഭൂമി പ്ലോട്ട് തിരിച്ചു നല്‍കും

by KCN CHANNEL
0 comment

ചെങ്ങറയില്‍ നിന്നും പെരിയ വില്ലേജില്‍ പുനരധിവസിപ്പിച്ചവര്‍ക്ക് പട്ടയം കിട്ടിയ കൃഷിഭൂമി അളന്ന് പ്ലോട്ട് തിരിച്ചു കൊടുക്കുന്നതിന് ഡിജിറ്റല്‍ സര്‍വ്വേ നടത്തി നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ പുനരധിവാസ മേഖലയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് , ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ജൂനിയര്‍ സൂപ്രണ്ട്മാരായ രമേശന്‍ പൊയിനാച്ചി ബാലകൃഷ്ണന്‍
പെരിയ വില്ലേജ് ഓഫീസര്‍ എന്നിവരും ജില്ലാ കലക്ടറോടൊപ്പം ഉണ്ടായിരുന്നു
ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്ന പെരിയ വില്ലേജില്‍ ആദ്യ പരിഗണന നല്‍കി ഈ പ്രദേശത്ത് സര്‍വ്വേ നടത്തും. കൃഷിയ്ക്ക് അനുയോജ്യമായ ഭൂമി അളന്ന് പ്ലോട്ട് തിരിക്കും. 86 പേര്‍ക്ക് പട്ടയം അനുവദിച്ചതില്‍ നിലവില്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ജനറല്‍ വിഭാഗത്തിന് എട്ട് സെന്റും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 17 സെന്റ് വീതവും വീട് നിര്‍മിക്കാന്‍ നേരത്തേ അളന്ന് നല്‍കിയിരുന്നു. കൃഷി ഭൂമി വീടിനോട് ചേര്‍ന്നല്ല അനുവദിച്ചിരുന്നത്. പ്ലോട്ടുകളാക്കി തിരിച്ച് നല്‍കും.
160 ഏക്കര്‍ ഭൂമിയാണ് പുനരധിവാസത്തിന് കണ്ടെത്തിയിരുന്നത്. ഇതില്‍ പാറ പ്രദേശവും ഉള്‍പ്പെടുന്നു
ഇതില്‍ പാറപ്രദേശം കൃഷിയോഗ്യമാക്കുന്നതിന് ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതി വാങ്ങുന്നതിന് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചതിന് ശേഷം നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു

You may also like

Leave a Comment