ലിസ്ബണ്‍: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് പോര്‍ച്ചുഗല്‍ നായന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു 39കാരനായ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ഇനിയും ഏറെ ചെയ്യാനുണ്ടെന്നും മാധ്യമങ്ങളോട് റൊണാള്‍ഡോ പറഞ്ഞു.
സമയമായാല്‍ ഞാന്‍ തന്നെ അക്കാര്യം പ്രഖ്യാപിക്കും. എന്നെ സംബന്ധിച്ച് അത് വിഷകരമായ തീരുമാനമൊന്നും ആവില്ല. ടീമിനായി ഒന്നും സംഭാന ചെയ്യാനില്ലെന്ന് തിരിച്ചറിയുന്ന നിമിഷം ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കും. എന്റെ സഹതാരമായിരുന്ന പെപ്പെ തല ഉയര്‍ത്തി വിരമിച്ചത് നമുക്ക് മുന്നിലുണ്ട്. അതുപോലെ തല ഉയര്‍ത്തി തന്നെയാവും താനും വിരമിക്കുകയെന്നും റൊണാള്‍ഡോ പറഞ്ഞു. കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ എല്ലാ പിന്തുണയും എനിക്കുണ്ട്. ആരാധകര്‍ക്ക് പോര്‍ച്ചുഗല്‍ ടീമില്‍ വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഏതൊരു കളിക്കാരന്റെ കരിയറിലും നല്ല സമയവും മോശം സമയവും ഉണ്ടാകുമെന്നും അതാണ് ആ കളിക്കാരനെ രൂപപ്പെടുത്തിയെടുക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.
ആരാധക കൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്
കഴിഞ്ഞ മാസമാണ് 41കാരനായ പെപെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായാണ് റൊണാള്‍ഡോ കളിക്കുന്നത്. ജൂണില്‍ നടന്ന യൂറോ കപ്പില്‍ ഒറു ഗോള്‍ പോലും നേടാന്‍ കഴിയാതിരുന്നതോടെ റൊണാള്‍ഡോയുടെ പ്രകടനം വിമര്‍ശിക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച ക്രൊയേഷ്യയെ നേരിടുന്ന പോര്‍ച്ചുഗല്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ സ്‌കോട്ലന്‍ഡിനെതിരെയും കളിക്കും.
അടുത്തിടെ യുട്യൂബില്‍ സ്വന്തം ചാനലുമായി എത്തിയ റൊണാള്‍ഡോ റെക്കോര്‍ഡ് വേഗത്തില്‍ സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ശ്രദ്ധനേടിയരുന്നു. ചാനല്‍ തുടങ്ങി 24 മണിക്കൂറിനകം 3.23 കോടി സബ്‌സക്രൈബേഴ്‌സിനെ സ്വന്തമാക്കിയിരുന്നു.