ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം നൂറെ മദീന മീലാദ് ഫെസ്റ്റ് ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ കലാ പരിപാടിക്ക് തുടക്കമായി
കാമ്പയ്ന്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുനീര്‍ ഹാഷിമി സ്വാഗതം പറഞ്ഞു
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഖാദിരിയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹനീഫ അനീസ് ഉദ്ഘാടനം ചെയ്തു, വിശിഷ്ടാതിഥി സത്താര്‍ ഹാജി ചെമ്പരിക്ക (സഅദിയ്യ ഇന്റര്‍ നാഷണല്‍ സെക്രട്ടറി) , അബ്ദുല്‍ ഖാദിര്‍ സഅദി (മോറല്‍ ഹെഡ്), അബ്ദുല്‍ റഹ്‌മാന്‍ എരോള്‍ സംസാരിച്ചു
ഫാറൂഖ് സഖാഫി നന്ദി പറഞ്ഞു
കാമ്പയ്‌നിന്റെ സമാപനം ഈ മാസം 12 ന് അതി വിപുലമായി നടക്കും പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും
സഅദിയ്യ ഇംഗ്ലീഷ് മീഡിയം നൂറെ മദീന കാമ്പയ്ന്‍ എല്ലാവര്‍ഷവും വ്യത്യസ്തമായ രൂപത്തില്‍ പ്രൗഢമാവുന്നുണ്ട് എന്നും അതില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നുണ്ട് എന്നും വിദ്യാര്‍ത്ഥികള്‍ നന്നായി അത് ഉപയോഗപ്പെടുത്തണമെന്നും കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന എല്ലാ വിഷയത്തിലും നന്നായി ഇടപെടണമെന്നും കാമ്പയ്ന്‍ അഭിപ്രായപ്പെട്ടു.