പെരിയ: ദേശീയ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ചെയര്‍മാനും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി കണ്‍വീനറും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റെയിന്‍ഹാര്‍ട്ട് ഫിലിപ്പ് ജോയിന്റ് കണ്‍വീനറുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചു. റെയില്‍വെ സ്റ്റേഷന്‍ ശുചീകരണം, സ്‌കൂള്‍ ക്ലാസ് മുറികളുടെ ശുചീകരണം, ശില്‍പശാല, പ്രദര്‍ശനം, മത്സരങ്ങള്‍, സെല്‍ഫി ബൂത്ത്, ഒപ്പ് ശേഖരണം, തെരുവ് നാടകം, ഫ്ളാഷ് മോബ്, ബീച്ച് ശുചീകരണം, ശുചിത്വ റാലി, പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിക്കും. പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മരം നടീല്‍ യജ്ഞം പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. ക്യാംപസ് ഡവലപ്മെന്റ് ഓഫീസര്‍ ഡോ. ടോണി ഗ്രേസ്, ഡോ. എസ്. അന്‍ബഴഗി തുടങ്ങിയവര്‍ സംബന്ധിച്ചു. സപ്തംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് ശുചിത്വ പക്ഷാചരണം സംഘടിപ്പിക്കുന്നത്.
ദേശീയ ശുചിത്വ പക്ഷാചരണം; വിവിധ പരിപാടികളുമായി കേരള കേന്ദ്ര സര്‍വകലാശാല
9
previous post