ദിഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍കിഡ്‌സ് ഫെസ്റ്റ് വിജയികളെ അനുമോദിക്കലും പാരന്റിംഗ് ഡെയും നടത്തി.

ചൗക്കി:അല്‍ബിറ് ജില്ലാ കിട്‌സ് ഫെസ്റ്റില്‍ മികച്ച വിജയം നേടിയ ബദര്‍ നഗര്‍ ദിഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും പാരന്റിംഗ് ഡേയും നടത്തി.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബദര്‍ ജുമാ മസ്ജിദ് ഖത്തീഖ് റിയാസ് ദാരിമി കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്തു.ഡയറക്ടര്‍ മുജീബ് ലിബാസ് അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിസ്‌ട്രേറ്റര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞിയെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.സയ്യിദ് ഹംദുള്ളാ തങ്ങള്‍ മൊഗ്രാല്‍ പാരന്റിംഗ് ക്ലാസിന് നേതൃത്വം നല്‍കുകയും കിട്‌സ് ഫെസ്റ്റ് വിജയികള്‍ക്ക് ഉപഹാരം നല്‍കുകയും ചെയ്തു.
ജാബിര്‍ കുന്നില്‍
ഹെഡ് ടീച്ചര്‍ ഫാത്തിമ മുബാറക്,അധ്യാപികമാരായ അംറത്ത്,നജ്മുന്നിസ,ആലിയ അനസ്,ആഷിഫ,റസ്മിന,റമീസ സംബന്ധിച്ചു.

Scroll to Top