കുണിയ: സമസ്തയുടെ 100-ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി സമസ്ത ഉദുമ മണ്ഡലം സ്വാഗതസംഘ സമിതി. സമ്മേളനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഉദുമ മണ്ഡലം സ്വാഗതസംഘ സമിതി കുണിയ ക്യാമ്പസില്‍ വെച്ച് യോഗം ചേര്‍ന്നു. മഹാസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന മണ്ഡലം എന്ന നിലയില്‍ സ്വാഗതസംഘം ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍, പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി, വിവിധ സമിതികളുടെ ഏകോപനം എന്നിവ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്രാഹീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ ഹാശിം ദാരിമി ആമുഖ ഭാഷണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സമിതി അംഗങ്ങള്‍ സമ്മേളനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സ്വാഗതസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങളും, വിവിധ ഘട്ടങ്ങളിലെ സംഘാടക സംവിധാനങ്ങളും, പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ സ്വാഗതസംഘം രക്ഷാധികാരി ഖത്തര്‍ കെ.കെ. അബ്ദുല്ല ഹാജി, ടി.ഡി. അബ്ദുല്ല ദാരിമി, അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി മഹല്ല് കമ്മിറ്റികളെ നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിവിധ മേഖലകളിലായി മൂന്ന് ടീമുകളെ ചുമതലപ്പെടുത്തി. ബോവിക്കാനം, പൊവ്വല്‍ ഭാഗങ്ങളിലേക്ക് എ.ബി. ഷാഫി പൊവ്വല്‍, നിസാര്‍ ബാവിക്കര, റഫീഖ് ഫൈസി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെയും, കളനാട്, മേല്‍പറമ്പ്, കീഴൂര്‍ ഭാഗങ്ങളിലേക്ക് ശരീഫ് ഹാജി കളനാട്, കെ.ബി.എം. ശരീഫ് ശാഹുല്‍ ഹമീദ് ദാരിമി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെയും, കാഞ്ഞങ്ങാട്, പള്ളിക്കര, ബേക്കല്‍ ഭാഗങ്ങളിലേക്ക് റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുറഹ്‌മാന്‍ ഹാജി, സത്താര്‍ തൊട്ടി, ബഷീര്‍ ഹാജി മെഡിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെയും നിയോഗിച്ചു.
കൂടാതെ, പരിസര പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് സമ്മേളന ദിനങ്ങളിലെ ജനബാഹുല്യത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാനും, വരുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണ സൗകര്യം ലഭ്യമാണെന്ന് ഉറപ്പുവരുത്താനും അബ്ദുല്ല പി.എ. പടിഞ്ഞാര്‍, മുദ്ദസിര്‍ പൂച്ചക്കാട് എന്നിവരെ കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചു.
സമസ്ത മഹാസമ്മേളനത്തിന്റെ സുഗമവും ക്രമബദ്ധവുമായ നടത്തിപ്പിന് ആവശ്യമായ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു




