കാസര്‍കോട്: ദേശീയ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയുടെയും കാസര്‍കോട് ഗവ. ആയുര്‍വ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വയോജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. നൂറുക്കണക്കിന് ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. ഡോ. അഞ്ജു പി രാമചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗണ്‍സിലര്‍ ലളിത, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, ഡോ. മഹേഷ് പി.എസ്, ഡോ. പ്രവീണ്‍, ഡോ. ദീപ്തി കെ. നായര്‍, ഡോ. യിന്‍സി ഗാര്‍ഗി, ഡോ. പ്രതിഭ, ഡോ. അനഘ തുടങ്ങിയവര്‍ സംസാരിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന കെ.എസ് നന്ദി പറഞ്ഞു.
ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം, സ്ത്രീരോഗ വിഭാഗം, നേത്രരോഗ വിഭാഗം, മാനസികരോഗ വിഭാഗം, യോഗ, പഞ്ചകര്‍മ്മ സ്‌പെഷ്യാലിറ്റി തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ മരുന്നു വിതരണവും നടന്നു. എട്ടോളം വിദഗ്ധ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.