അനുസ്മരണ, യോഗം:നിസ്വാര്‍ത്ഥ സേവനം യു എം ഉസ്താദിനെ ഉന്നത പദവികളിലെത്തിച്ചു.

-അബ്ദുല്‍ റഹ്‌മാന്‍ ഫൈസി.

മൊഗ്രാല്‍.തന്റെ ഉത്തരവാദിത്വങ്ങളിലെ നിസ്വാര്‍ത്ഥ സേവനവും,ആശയ നിഷ്ഠയും യു എം ഉസ്താദിനെ സമസ്തയുടെയും, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നത സ്ഥാനങ്ങളിലെ ത്താന്‍ കാരണമായതെന്നും, അദ്ദേഹത്തിന്റെ ജീവിതം സമുദായത്തിന് അഭിമാനിക്കാവുന്ന മാതൃകയാണെന്നും മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ റഹ്‌മാന്‍ ഫൈസി അനുസ്മരിച്ചു. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച ‘യു എം ഉസ്താദ്” അനുസ്മരണയോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ പ്രസിഡണ്ട് കെഎം അബ്ദുല്ല കുഞ്ഞി സ്പീക്ക് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സെക്രട്ടറി വി പി അബ്ദുല്‍ ഖാദര്‍ ഹാജി സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,ജനറല്‍ സെക്രട്ടറി ബി എന്‍ മുഹമ്മദ് അലി,ട്രഷറര്‍ ഇബ്രാഹിം കൊപ്പളം,വൈസ് പ്രസിഡണ്ട് ടി എം ശുഹൈബ്,സിറാജുല്‍ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,കമ്മിറ്റി അംഗങ്ങളായ സി എം ഹംസ,എം ജി അബ്ദുല്‍ റഹ്‌മാന്‍,ബി വി അബ്ദുല്‍ഹമീദ് മൗലവി,ബി കെ അന്‍വര്‍,ജുമാ മസ്ജിദ് മുഅദ്ദിന്‍ അബൂബക്കര്‍ ഹാഷ്മി എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ:മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച യു എം ഉസ്താദ് അനുസ്മരണ യോഗത്തില്‍ ഖത്തീബ് അബ്ദുല്‍ റഹ്‌മാന്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Scroll to Top