ബദിയടുക്കയില്‍ പുതുചരിതം തീര്‍ത്ത് മനുഷ്യ ജാലിക

അപ്പര്‍ബസാറില്‍ നിന്ന് നിന്ന് ആരംഭിച്ച ജാലിക റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ബദിയടുക്ക:
”രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക വന്‍ ജനസഞ്ചയം കൊണ്ട് ശ്രദ്ധേയമായി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ജാലിക, കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഓര്‍മിപ്പിക്കുകയും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കാസര്‍കോടിന്റെ സാമൂഹിക മനസ്സിനെ ബോധവല്‍ക്കരിക്കുന്നതുമായതായി.
ബദിയടുക്കയില്‍ നടന്ന ഇരുപതാന്‍മ്പത് മനുഷ്യ ജാലിക, ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രവാദ പ്രവണതകള്‍ക്കും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെയും പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. രാജ്യത്തിന്റെ പാരമ്പര്യ സൗഹാര്‍ദം സംരക്ഷിക്കാനും പുതുതലമുറയെ രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കാനും മനുഷ്യ ജാലിക പ്രചോദനമാകുന്നു. കഴിഞ്ഞ 19 വര്‍ഷമായി മലയാളി മുസ്ലിംകളുടെ സാന്നിധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചുവരികയാണ്.
സമ്മേളന നഗരിയില്‍ രാവിലെ 10 മണിക്ക് സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ല വൈസ് പ്രസിഡണ്ട് ,ദേശീയ പതാക ഉയര്‍ത്തുകയും , എസ്‌കെഎസ്എഫ് നേതാക്കള്‍ ,സ്വാഗതസംഘ ചെയര്‍മാന്‍ മറ്റു പ്രഗല്‍ഭരായ നേതാക്കള്‍ ഇരുപതാം മനുഷ്യ ജാലികയുടെ ഭാഗമായി 20 പതാകകള്‍ ഉയര്‍ത്തി
ഉയര്‍ത്തി. വൈകുന്നേരം 4 മണിക്ക് മനുഷ്യ ജാലികയുടെ ഭാഗമായി ജാലിക റാലി ആരംഭിച്ചു.
മനുഷ്യ ജാലികയുടെ ഭാഗമായി സംഘടിപ്പിച്ച ജാലിക റാലിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് എം. എസ്. തങ്ങള്‍ മദനി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അപ്പര്‍ ബസാറില്‍ നിന്ന് ആരംഭിച്ച ജാലിക റാലിക്ക് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സ്വാഗതസംഘം ചെയര്‍മാന്‍ എം. എസ്. മൊയ്തു ഗോളിയടുക്ക, വര്‍ക്കിംഗ് ചെയര്‍മാന്‍ മൂസ മൗലവി സാലത്തടുക്ക, കോഡിനേറ്റര്‍ അന്‍വര്‍ തുപ്പക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ബദിയടുക്ക ടൗണില്‍ നടന്ന മനുഷ്യ ജാലികയുടെ പൊതു സമ്മേളനം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷനായി. മനുഷ്യ ജാലികയുടെ ഭാഗമായി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ആലുവ മനുഷ്യ ജാലികയുടെ പ്രമേയ പ്രഭാഷണം നടത്തി. ബദിയടുക്ക ഇടവക വികാരി റവ. ഫാ. ചാക്കോ കുടിപ്പറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുസ്സലാം ദാരിമി ആലംപാടി, സമസ്ത കാസര്‍കോട് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുള്ള ഫൈസി, ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. കെ. കെ. മാണിയൂര്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഹംസത്തു സഅദി ബെളിഞ്ചം, മജീദ് ദാരിമി പയ്യക്കി, ഫള്‌ലൂര്‍ റഹ്‌മാന്‍ ദാരിമി കുമ്പടാജെ, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അന്താസ് ചെമനാട് എന്നിവര്‍ മനുഷ്യ ജാലികയ്ക്ക് ആശംസകള്‍ നേര്‍ന്നു.
ജില്ല വൈസ് പ്രസിഡന്റുമാരായ സയ്യിദ് ഹംദുല്ല തങ്ങള്‍, യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, അബ്ദുറസാഖ് അസ്ഹരി പാത്തൂര്‍, അബ്ദുള്ള യമാനി മേല്‍പ്പറമ്പ്, ജില്ല സെക്രട്ടറിമാരായ ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, റാഷിദ് ഫൈസി ആമത്തല, ഫൈസല്‍ ദാരിമി ചേവാര്‍, ഹക്കിം തങ്ങള്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇല്യാസ് ഹുദവി ഉറുമി, അബ്ദു റാസിഖ് ഹുദവി പേരാല്‍, സൂപ്പി മൗവ്വല്‍, നാസര്‍ അസ്ഹരി, ഹാഷിം പടന്ന, ലതീഫ് തൈ കടപ്പുറം, അബ്ദുസമദ് ഹാജി നടുക്കണ്ട, അഷ്‌റഫ് റഹ്‌മാനി ചൗക്കി, എം. എ. ഖലീല്‍ മുട്ടത്തൊടി, യാസര്‍ തങ്ങള്‍ പടന്നക്കാട്, നാസിഹ് തങ്ങള്‍, റൗഫ് ഉദുമ, സിദ്ധീഖ് കന്നിയടുക്കം, മൂസ മൗലവി, ഹമീദ് കുണിയ, ഉമര്‍ രാജാവ്, അഷ്‌റഫ് ഹാജി ബീരിച്ചേരി, റസാഖ് ദാരിമി, എന്‍. പി. കെ. പള്ളങ്കോട്, കണ്ടെത്തില്‍ ഹാജി, ആദം ദാരിമി, ഹമീദ് ഹാജി പറപ്പാടി, റസാഖ് അര്‍ഷദി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പത്തൂര്‍, മൊയ്തീന്‍ കുഞ്ഞു മൗലവി ചെര്‍ക്കള, ഖലീല്‍ ആലങ്കോല്‍, അലി സാലത്തടുക്ക, സിദ്ധീഖ് കനിയടുക്കം, ജുനൈദ് ഫൈസി, സുഹൈല്‍ ചേരൂര്‍, ഇര്‍ഷാദ് അസ്ഹരി, മുആദ് ദാരിമി, ലത്വീഫ് കൊല്ലമ്പാടി, സുഹൈല്‍ ഫൈസി, റിയാസ് പേരാല്‍, ഉനൈസ് ആരിക്കാടി, സുലൈമാന്‍ നെല്ലിക്കട്ട, ഹക്കിം തങ്ങള്‍ ആദൂര്‍, ഫള്‌ലൂര്‍ റഹ്‌മാന്‍ ദാരിമി, മജീദ് ദാരിമി പയ്യക്കി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ശാക്കിര്‍ ഇര്‍ഷാദി, ഫൈസല്‍ പച്ചക്കാട്, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, ഷരീഫ് ഫൈസി ബെളിഞ്ചം, അജ്മല്‍ ഫൈസി, ഖാദര്‍ യമാനി, ബഷീര്‍ അസ്‌നവി , മൂസാ ബാസിത്ത് എന്നിവര്‍ മനുഷ്യ ജാലികയില്‍ സംബന്ധിച്ചു.

Scroll to Top