അറിവും വിജ്ഞാനവും പകര്‍ന്ന് രാവണീശ്വരം അഴീക്കോടന്‍ വായനശാല & ഗ്രന്ഥാലയം അക്ഷര കരോള്‍ നടത്തി

..കെ ശശി രാവണീശ്വരം ഉദ്ഘാടനം ചെയ്തു

രാവണീശ്വരം ::വിജ്ഞാന വികാസം തുടരട്ടെ… സോദരത്വം പുലരട്ടെ…’ എന്ന പ്രഖ്യാപനത്തോടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം രാവണീശ്വരം അഴീക്കോടന്‍ വായനശാല & ഗ്രന്ഥാലയം അക്ഷര കരോള്‍ സംഘടിപ്പിച്ചു.മലയാള അക്ഷരങ്ങളുടെ കട്ടൗട്ടുകളും വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ചിത്രങ്ങളോടുംകൂടി വാദ്യമേളത്തോടെ നടന്ന അക്ഷര കരോള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു.വായനയും അറിവും സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന സന്ദേശം പരിപാടിയിലുടനീളം ഉയര്‍ത്തിക്കാട്ടി ഭരണഘടനയുടെ ആമുഖം പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തു.
ദേശീയതയും വിജ്ഞാനവും കോര്‍ത്തിണക്കി നടത്തിയ അക്ഷര കരോളില്‍ പ്രദേശത്തെ സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകരും നിരവധി നാട്ടുകാരും പങ്കെടുത്തു. കെ.. ശശി രാവണീശ്വരം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡന്റ് എം ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. എം സുനിത പി.പ്രകാശന്‍. ധന്യ അരവിന്ദ് , വിനോദന്‍ കെ.വി എന്നിവര്‍ സംസാരിച്ചു സെക്രട്ടറി ടി.സി ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതവും ലൈബ്രറിയന്‍ സുരേഖ നന്ദകുമാര്‍ നന്ദിയും പറഞ്ഞു

Scroll to Top