പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലി
ബോവിക്കാനം:- കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും മുളിയാര്‍ ഗ്രാമപഞ്ചായത്തും മുളിയാര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും സെക്കണ്ടറി, പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയുടെ നേതൃത്തില്‍ പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലി സംഘടിപ്പിച്ചു.റാലിയില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വിദ്യാലയങ്ങളിലെ എന്‍ എസ് എസ് കുട്ടികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍,ആശാ വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് നഴ്‌സ്, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഫ്‌ലാഗ് ഓഫ് ചെയ്ത് റാലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ സുഗന്ധിനി, രൂപാ സത്യന്‍,കെ ശാന്തിനി ദേവി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീസ മന്‍സൂര്‍ മല്ലത്ത്, ഇ മോഹനന്‍, എം അനന്യ, മിസ്രിയ റഫീഖ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ത്രിദിന വളണ്ടിയേഴ്‌സ് പരിശീലനത്തില്‍ ഡോ ഷമീമ തന്‍വീര്‍, പാലിയേറ്റീവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷിജി മനോജ് എന്നിവര്‍ ക്ലാസ്സെടുത്തു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വാഗതവും എല്‍ രഞ്ജുഷ നായര്‍ നന്ദിയും പറഞ്ഞു.




