പെന്‍ഷന്‍ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായം. ഈ വര്‍ഷം ഇതുവരെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കിയത് 865 കോടി രൂപയാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റില്‍ വകയിരുത്തിയത് 900 കോടി രൂപയാണ്.
പെന്‍ഷന്‍ വിതരണത്തിന് കോര്‍പ്പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെ എസ് ആര്‍ ടി സി ക്ക് അനുവദിച്ചത്.
നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിരുന്നു. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് നേരത്തെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കുകയുണ്ടായി. സെപ്തംബര്‍ മാസത്തിലെ പെന്‍ഷന്‍ ഓണത്തിന് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.