മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം:

കാസറഗോഡ്:
മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എം എന്‍ മേനോന്‍ ആവശ്യപ്പെട്ടു, എങ്കില്‍ മാത്രമേ രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും അതിന്റെ പ്രയോജനം കിട്ടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു . ഐഎംഎ ജില്ലാ കണ്‍വെന്‍ഷന്‍ കാസറഗോഡ് ഐ എം എ ഹാളില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .നവാഗതര്‍ ഉള്‍പ്പടെ മുഴുവന്‍ ഡോകടര്‍മാരും ഐ എം യിലും പ്രൊഫഷണല്‍ ഹെല്‍ത്ത് സ്‌കീം ഉള്‍പ്പടെയുള്ള ഐ എം യു ടെ ഹെല്‍ത്ത് സ്‌കീമുകളിലും അംഗങ്ങളായിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.
ഐ എം എ
ജില്ലാ ചെയര്‍മാന്‍ ഡോ.ജനാര്‍ദന നായിക് സി എച് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഡോ.റോയ് ആര്‍ ചന്ദ്രന്‍ ,നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ.എം എന്‍ അരുണ്‍, മെമ്പര്‍ഷിപ്പ് പ്രൊമോഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ സത്യജിത്ത് ,ഹെല്‍ത്ത് സ്‌കീം സെക്രട്ടറി ഡോ.വേണുഗോപാല്‍, സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ.നാരയണ നായിക് ബി, ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഡിജി രമേഷ് ,ജില്ലാ മെമ്പര്‍ഷിപ്പ് പ്രൊമോഷന്‍ കണ്‍വീനര്‍ ഡോ.സുരേഷന്‍ വി ,
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഡോ. രേഖ റൈ സ്വാഗതവും ജില്ലാ കണ്‍വീനര്‍ ഡോ.കാസിം ടി നന്ദിയും പറഞ്ഞു
അമ്പതോളം പുതിയ അംഗങ്ങളുടെ അംഗത്വ അപേക്ഷ ഫോറം ജില്ലാ ഭാരവാഹികള്‍ സംസ്ഥാന പ്രസിഡന്റിനെ ഏല്‍പ്പിച്ചു.സംസ്ഥാന നേതാക്കളെ യോഗത്തില്‍ സ്വീകരണം നല്‍കുകയും ആദരിക്കുകയും ചെയ്തു

Scroll to Top