മൊഗ്രാല്‍.മൊഗ്രാലില്‍ മുസ്ലിം ലീഗിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജനകീയമാക്കുന്നതിനുമായി നേതൃനിരയില്‍ യുവാക്കളെ അണിനിരത്തി പോഷക സംഘടനയായ മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പുന:സംഘടിപ്പിച്ചു.
മൊഗ്രാല്‍ കൊപ്ര ബസാര്‍’സ്‌പൈസി കഫെയില്‍” ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വി പി അബ്ദുല്‍ ഖാദര്‍ ഹാജിയെ അനുമോദിച്ചു. യോഗം ടി എം ഷുഹൈബ് ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് ഇസ്മായില്‍ സ്വാഗതം പറഞ്ഞു.വി പി അബ്ദുല്‍ ഖാദര്‍ ഹാജിക്ക്,ഗ്രീന്‍ സ്റ്റാര്‍ നിയുക്ത പ്രസിഡന്റ് മഖ് ദൂം മൊഗ്രാല്‍ സ്‌നേഹോപഹാരം നല്‍കി.
ചടങ്ങില്‍ ബി എന്‍ മുഹമ്മദലി,ഗഫൂര്‍ ലണ്ടന്‍,കെ എ കുഞ്ഞഹമ്മദ്,കെ കെ സക്കീര്‍ ഖത്തര്‍,ടി കെ ജാഫര്‍,ലത്തീഫ് കൊപ്പളം,സി എച്ച് അബ്ദുല്‍ ഖാദര്‍, മുര്‍ഷിദ് മൊഗ്രാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.അബ്ദുള്ള ഗ്രീന്‍പീസ്,ഇര്‍ഫാന്‍ യു എം,അസീസ് ജാസ് ബേക്കറി,ഖലീല്‍ കടവത്ത്,ജംഷീദ് മൊഗ്രാല്‍,അസി എന്‍വി,കാദര്‍ ലിബാസ്,റഹീം ബദ്രിയനഗര്‍,ഉറൈസ് എം ഐ,റഹീസ് കൊപ്പളം, മൊയ്‌നു,ജബ്ബാര്‍ വിപി,രിഫാഈ ടിവിഎസ്,മുര്‍ത്തള നടുപ്പളം,ഇസ്മയില്‍ കോട്ട,സുറൈപ് കോട്ട,ജുസൈര്‍ തങ്ങള്‍,മമ്മൂട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
ഭാരവാഹികള്‍: മുഖ്യരക്ഷാധികാരികള്‍:കെ കെ സക്കീര്‍ ഖത്തര്‍,എംജിഎ റഹ്‌മാന്‍.
മറ്റ് ഭാരവാഹികള്‍: മഖ്ദൂം മൊഗ്രാല്‍(പ്രസി) അര്‍ഷാദ് ഹുബ്ലി(ജന: സെക്രട്ടറി) നൗഷാദ് കോട്ട (ഓര്‍ഗനൈസിങ് സെക്രട്ടറി) മുജീബ് പേരാല്‍ (ട്രഷറര്‍). നൂഹ് കടവത്ത്,എച്ച് എ കബീര്‍,തസ്രീഫ് നാങ്കി,ബി കെ മുനീര്‍ കൊപ്പളം(വൈസ് പ്രസിഡണ്ടുമാര്‍)റഷീദ് റോവോഴ്‌സ്,അനസ് ടിവിഎസ് റോഡ്,മിഹ്‌റാസ് ബിഗ് നാങ്കി,മൊയിനു ബദ്ര്യാ നഗര്‍(ജോയിന്‍ സെക്രട്ടറിമാര്‍)
ഫോട്ടോ:മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ഭാരവാഹികള്‍:കെ കെ സക്കീര്‍,എംജിഎ റഹ്‌മാന്‍( മുഖ്യ രക്ഷാധികാരികള്‍) മഖ്ദൂം മൊഗ്രാല്‍(പ്രസി) അര്‍ഷാദ് ഹുബ്ലി(ജന: സെക്രട്ടറി) നൗഷാദ് കോട്ട (ഓര്‍ഗനൈസിങ് സെക്രട്ടറി) മുജീബ് പേരാല്‍ (ട്രഷറര്‍).




