ജെ.സി.ഐ കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജൂബിലി ഭാഗമായി ജയ്സീസ് പ്രീമിയര്‍ ലീഗ് (JPL) സീസണ്‍ 4-ന്റെ ലോഗോ ലോഞ്ചിംഗ് ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര അഭിനേത്രി സൗപര്‍ണിക സുഭാഷ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ചടങ്ങിന് ജെ.സി.ഐ കാസര്‍ഗോഡ് പ്രസിഡന്റ് ജെ.സി നിസാര്‍ തായല്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മേഖല അബ്ദുല്‍ മെഹ്‌റൂഫ് ടി.എം, മുന്‍ പ്രസിഡന്റുമാരായ മിഥുന്‍ ജി.വി, അബ്ദുല്‍ മജീദ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തു.
ജാഫര്‍ സാദിഖ്, പ്രശസ്ത ചലച്ചിത്ര അഭിനേതാവ് സുഭാഷ് ചടങ്ങില്‍ സന്നിഹിതനായി.
പ്രോഗ്രാം ഡയറക്ടര്‍ മഖ്‌സൂസ് സ്വാഗതവും സെക്രട്ടറി സാദിഖ് മാസ്റ്റര്‍ നന്ദി പ്രകാശനം നിര്‍വഹിച്ചു




