-ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍.
മൊഗ്രാല്‍.ജനങ്ങളെ ദുരിതത്തിലാക്കിയ ദേശീയപാത വികസനം, അന്യായമായ ആരിക്കാടി ടോള്‍ ഗേറ്റ് തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ മുഖം തിരിച്ചു നിന്ന ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരേയും, മെഡിക്കല്‍ കോളേജിനെ കഴിഞ്ഞ 10 വര്‍ഷമായി ‘പ്രേതാ ലയമാക്കി”മാറ്റുകയും,ജില്ലയില്‍ എയിംസ് അനുവദിക്കണമെന്ന പ്രൊപ്പൊസലില്‍ പോലും പേര് ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്ത ഇടത് സര്‍ക്കാരിനെതിരെയുമുള്ള വിധിയെഴുത്താകും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പ്രതിഫലിക്കുകയെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ഖാദര്‍ ഹാജി അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രീന്‍ സ്റ്റാര്‍ പ്രസിഡണ്ട് മഖ്ദൂം മൊഗ്രാല്‍,വി പി അബ്ദുല്‍ ഖാദര്‍ ഹാജിക്ക് സ്‌നേഹപഹാരം നല്‍കി അനുമോദിച്ചു.
യോഗം ടി എം ശുഹൈബ് ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് ഇസ്മായില്‍ സ്വാഗതം പറഞ്ഞു.ബി എന്‍ മുഹമ്മദലി,ടി കെ ജാഫര്‍,ലത്തീഫ് കൊപ്പളം,കെ കെ സക്കീര്‍ ഖത്തര്‍,എംജിഎ റഹ്‌മാന്‍,സി എച്ച് അബ്ദുല്‍ ഖാദര്‍,ഗഫൂര്‍ ലണ്ടന്‍,കെഎ കുഞ്ഞഹമ്മദ്,മുര്‍ഷിദ് മൊഗ്രാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഹുബ്ലി നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍ ഹാജി സംസാരിക്കുന്നു.




