മദ്‌റസാ വിദ്യാഭ്യാസത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന ശ്രമങ്ങളില്‍ നിന്ന് പിന്തിരിയണം: വിസ്ഡം ജില്ലാ മദ്‌റസാ മാനേജ്‌മെന്‍് മീറ്റ്

കാസര്‍കോട്: രാജ്യത്തെ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്ന, ധാര്‍മ്മിക സദാചാര ബോധം പകര്‍ന്ന് നല്‍കുന്ന മദ്‌റസാ വിദ്യാഭ്യാസത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന ശ്രമങ്ങളില്‍ നിന്ന് അധികാരികള്‍ പിന്തിരിയണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ മദ്‌റസാ മാനേജ്മന്റ് മീറ്റ് അഭിപ്രായപ്പെട്ടു.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കൊണ്ട് വന്ന മൈനോരിറ്റി എഡ്യുക്കേഷന്‍ ആക്ട് 2025 പ്രകാരം സര്‍ക്കാര്‍ തല മദ്‌റസാ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള ശ്രമം അപലപനീയമാണ്.

മദ്‌റസാധ്യാപക ക്ഷേമം സാധ്യമാക്കാന്‍ സച്ചാര്‍ സമിതി നിര്‍ദ്ദേശിച്ച പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്കും മദ്‌റസാ നടത്തിപ്പിലെ സാമ്പത്തിക പ്രതിസന്ധിയും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ സമുദായം ജാഗ്രത പുലര്‍ത്തണം.

മദ്‌റസാധ്യാപനത്തിന് പരിശീലനം ലഭിച്ച അധ്യാപകരെയും ആധുനീകരിച്ച കരിക്കുലവും ഉറപ്പ് വരുത്താന്‍ സമുഹം ബദ്ധശ്രദ്ധരാകണമെന്നും യോഗം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശ്ശേരി ഉദ്ഘടാടനം ചെയ്തു.
ജില്ലാ മദ്‌റസ മുഫത്തിശ് ഷരീഫ് തളങ്കര അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് അംഗം ഡോ: ഷിയാസ് സ്വലാഹി, ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ സവാദ് സലഫി, ബഷീര്‍ കൊമ്പനടുക്കം, ഡോ: ഫാരിസ് മദനി, മുഹമ്മദലി അരിമല, റഫീഖ് മൗലവി,അഫ്‌സല്‍ കൊമ്പനടുക്കം,ഷാജഹാന്‍ പടന്ന, ശാക്കിര്‍ സ്വലാഹി, അസീസ് ടി. കെ, ശിഹാബ് സി.എച്ച്, ഹനീഫ പാലക്കി, അബ്ദുല്‍ ഖാദര്‍,ഹമീദ് മൈത്താള്‍, അനസ് അംഗഡിമുഗര്‍,അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

Scroll to Top