Home Kasaragod നിയമം ലംഘിച്ച് ചെറിയ മത്തി പിടിക്കുന്നതായി പരാതി; മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്പരിശോധനനടത്തി

നിയമം ലംഘിച്ച് ചെറിയ മത്തി പിടിക്കുന്നതായി പരാതി; മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്പരിശോധനനടത്തി

by KCN CHANNEL
0 comment

ചെറുവത്തൂര്‍ നിയമം ലംഘിച്ച് വള്ളങ്ങളും ബോട്ടുകളും ചെറിയ മത്തി പിടിച്ചെടുത്ത് വില്‍പനയ്ക്ക് എത്തിക്കുന്നതായി പരാതി. ഇതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് അധികൃതര്‍ മടക്കര മീന്‍പിടിത്ത തുറമുഖത്ത് എത്തി പരിശോധന നടത്തി.10 സെന്റീമീറ്റര്‍ കുറവ് വലിപ്പമുള്ള മത്തി പിടിക്കുന്നത് നിയമ വിരുദ്ധമാണ്. പരിശോധന രാവിലെ മുതല്‍ ഉച്ചവരെ തുടര്‍ന്നു. തുറമുഖത്ത് വള്ളങ്ങളും, ബോട്ടുകളും എത്തിച്ച മത്തി 10 സെന്റീ മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ളതാണെന്ന് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഐശ്വര്യ പറഞ്ഞു.

ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.എ.ലബീബ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി.പ്രീത എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.തീരദേശസിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.വി.സുധീര്‍, കെ. അനുകേത്, ഹാര്‍ബര്‍ റെസ്‌ക ഗാര്‍ഡുമാരായ അക്ബര്‍ അലി, എം.ബിനീഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ഉണ്ടായിരുന്നത്.

You may also like

Leave a Comment