ജീവിതനൈപുണി പാഠ്യപദ്ധതിയില്‍; കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശില്പശാല

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലുമായി സഹകരിച്ച് ഹയര്‍സെക്കണ്ടറി വിഭാഗം സൗഹൃദ ക്ലബ് കോര്‍ഡിനേറ്റര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. ജീവിതനൈപുണി പാഠ്യപദ്ധതിയില്‍ എന്ന വിഷയത്തില്‍ നടക്കുന്ന ശില്പശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ ഡീന്‍ പ്രൊഫ. വി.പി. ജോഷിത്ത് അധ്യക്ഷത വഹിച്ചു. ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. എം.എന്‍. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, ജോയിന്റെ ഡയറക്ടര്‍ ഡോ. ലക്ഷ്മി, കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.എം. അസീം എന്നിവര്‍ സംസാരിച്ചു. വിവിധ വിദ്യാഭ്യാസ ജില്ലകളിലെ സൗഹൃദ കോര്‍ഡിനേറ്റര്‍മാരായ 42 അധ്യാപകരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. 31ന് സമാപിക്കു

Scroll to Top