ബജറ്റില്‍ ജീവനക്കാരെ അവഗണിച്ചുഎന്‍ ജി ഒ അസോസിയേഷന്‍

നാല് മാസത്തിനകം കാലാവധി തീരുന്ന സര്‍ക്കാര്‍ ശമ്പള കമ്മീഷനെ നിയമിച്ച് മൂന്ന് മാസത്തിനകം ശമ്പള പരിഷ്‌കരണം നടത്തുമെന്ന ബജറ്റിലെ പ്രഖ്യാപനം ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനാണെന്നും
ശമ്പള പരിഷ്‌കരണത്തിലെ അഞ്ച് വര്‍ഷ തത്വം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും
കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ടി ശശി പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ ജീവനക്കാരെ അവഗണിച്ചതില്‍ കാസറഗോഡ് കളക്ടറേറ്റില്‍ കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാളിതുവരെ അനുവദിച്ച ക്ഷാമബത്തയുടെ 187 മാസത്തെ കുടിശിക നല്‍കിയിട്ടില്ല. മെഡിസെപില്‍ സര്‍ക്കാര്‍ വിഹിതം ഒരു രൂപ പോലും വെച്ചിട്ടില്ല. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ലീവ് സറണ്ടര്‍ നിഷേധം തുടര്‍ന്ന് ജീവനക്കാരെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കമ്മിറ്റിയംഗം വത്സല കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുരേഷ് പെരിയങ്ങാനം ,
എം ടി പ്രസീത , വി.ടി.പി.രാജേഷ്,
വി എം രാജേഷ് , കരുണാകരന്‍ ആദൂര്‍ ,
രഘു ഇരിയണ്ണി ,
എം കെ ശ്രീനി മോന്‍ ,
രതീഷ് ബന്തടുക്ക
ഗിരിജ മാപ്പിടിച്ചേരി
ഷജില്‍ പിണറായി
കെ പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി

Scroll to Top