കാസറഗോഡ് : അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസറഗോഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീമിന് ക്ലബ്ബ് പ്രസിഡണ്ട് സമീര്‍ ആമസോണിക്‌സും വൈസ് ചെയര്‍മാന്‍ ഹനീഫ് കെ എംന് അനസ് ഖലീജും നിവേദനം സമര്‍പ്പിച്ചു. കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ സമഗ്ര വികസനത്തിന് വേണ്ടി പുതിയ ആശയങ്ങള്‍ കൈമാറിക്കൊണ്ടാണ് നിവേദന സമര്‍പ്പണം നടത്തിയത്. ക്ലബ്ബ് വൈസ് പ്രസിഡണ്ട് മാരായ നൗഷാദ് ബായിക്കര, ഹനീഫ് പി എം, ജോയിന്റ് സെക്രട്ടറി നാസര്‍ എസ് എം ലീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍ഗോഡ് നിവേദനം സമര്‍പ്പിച്ചു.




