പക്ഷിപ്പാട്ട് സെമിനാറും കലാസന്ധ്യയും നാളെ:വേദിയില്‍ കലാരംഗത്തെ 21 പേരെ ആദരിക്കും

മൊഗ്രാല്‍.ഇശല്‍ ഗ്രാമത്തിലെ കവി നടുതോപ്പില്‍ അബ്ദുള്ള രചിച്ച പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ (31.01.26) കാസര്‍ഗോടും, മൊഗ്രാലിലുമായി വിവിധ പരിപാടികള്‍ അരങ്ങേറും. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി,ഇശല്‍ ഗ്രാമം ട്രസ്റ്റ്-സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് മൊഗ്രാല്‍, പുരോഗമന കലാസാഹിത്യ സംഘം കാസര്‍ഗോഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ കാസര്‍ഗോഡ് പ്രസ് മീറ്റില്‍ അറിയിച്ചു.

31ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് മുനിസിപ്പല്‍ വനിതാ ഭവനില്‍ സാഹിത്യ സെമിനാര്‍ നടക്കും. കലാസാഹിത്യ ലോകത്തെ പ്രമുഖര്‍ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സാഹിത്യ സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിനാ-സലീം ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 5 മണിക്ക് മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. സംഘാടക സമിതി ചെയര്‍മാനും, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വിപി അബ്ദുല്‍ഖാദര്‍ ഹാജി അധ്യക്ഷത വഹിക്കും. കലാസന്ധ്യ അക്കാദമി ചെയര്‍ മാന്‍ പുലിക്കോട്ടില്‍ ഹൈദരലി ഉദ്ഘാടനം ചെയ്യും.വേദിയില്‍ ഒപ്പന,അര്‍ബനമുട്ട്, വട്ടപ്പാട്ട് തുടങ്ങിയ മാപ്പിള കലാരൂപങ്ങള്‍ അരങ്ങേറും. ചടങ്ങില്‍ വെച്ച് കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 21പേരെ ആദരിക്കും.

എം വി ഉദ്ദേശ്കുമാര്‍,പി എസ് ഹമീദ് കാസര്‍ഗോഡ്,മുദ് രിക്കത്ത് കോട്ടപ്പുറം, എസ് കെ ഇഖ്ബാല്‍ മൊഗ്രാല്‍,മുനീര്‍ തലശ്ശേരി,ഹനീഫ് പാനൂര്‍,ജാബിര്‍ പാലത്തുംങ്കര,ഹമീദ് കോളിയടുക്കം, സുബൈദ,ഫാത്തിമ തൃക്കരിപ്പൂര്‍,ഇഎം ഇബ്രാഹിം മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ വില്‍ റോഡി,ദിവ്യ കാഞ്ഞങ്ങാട്,അസീസ് പുലിക്കുന്ന്,അബ്ദുള്ള ചാല,മുഹമ്മദ് കുഞ്ഞി മൈമൂണ്‍ നഗര്‍ മൊഗ്രാല്‍,അഷ്‌റഫ് പയ്യന്നൂര്‍,ഹാരിസ് തളിപ്പറമ്പ്,ജുനൈദ് മെ ട്ടമ്മല്‍,നാസര്‍ പറശ്ശിനി,കെ എച്ച് മുഹമ്മദ് നായന്മാര്‍മൂല എന്നിവരെയാണ് ആദരിക്കുന്നത്.

കാസര്‍ഗോഡ് പ്രസ്സ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പ്രസ് മീറ്റില്‍ സംഘാടക സമിതി അംഗങ്ങളായ ടിഎ ഷാഫി,സെഡ് എ മൊഗ്രാല്‍, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട്,ഇശല്‍ ഗ്രാമം ട്രസ്റ്റ്- സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ചെയര്‍മാന്‍ ബഷീര്‍ അഹമ്മദ് സിദ്ദീഖ് മൊഗ്രാല്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ എച്ച് മുഹമ്മദ്,താജുദ്ദീന്‍ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ:ആദരം ഏറ്റുവാങ്ങുന്ന കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍.

Scroll to Top