Saturday, September 21, 2024
Home Kasaragod മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സ്‌നേഹസംഗമം

മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സ്‌നേഹസംഗമം

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ :പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 2003 – 04 വര്‍ഷത്തെ 10 സി ബാച്ചിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ഒക്ടോബര്‍ 6 ന് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ഓര്‍മ്മക്കൂട്ട് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് സ്‌നേഹസംഗമം സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി ഓണാഘോഷ പരിപാടിയിലേക്ക് പായസം കൈമാറി. എച്ച് എം ബിന, എസ് എം സി വൈസ് ചെയര്‍മാന്‍ മാഹിന്‍ കുന്നില്‍, പി ടി എ വൈസ് പ്രസിഡണ്ട് കാദര്‍ കടവത്ത്, സ്റ്റാഫ് സെക്രട്ടറി അലി അക്ബര്‍, ഫൗസിയ, ഷാന്‍ഫിയ,പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ ഹാരിസ്, സാദിഖ്, അഷ്‌റഫ്, അധ്യാപകരായ രാഘവന്‍, ജനാര്‍ദ്ധനന്‍, മാജിദ, നാസര്‍, സാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു,

You may also like

Leave a Comment