2015-16 വര്‍ഷത്തില്‍ ഭവന നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചിരുന്നു എങ്കിലും പൂര്‍ത്തീകരിക്കാന്‍ ആയിരുന്നില്ല. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഭവനങ്ങള്‍ യഥാര്‍ത്യമായത്. ഭവനങ്ങള്‍ 14 കുടുംബങ്ങള്‍ക്ക് കൈമാറുന്ന പരിപാടി നുള്ളിപാടി ജെ. പി നഗറില്‍ നടന്നു ചെയര്‍മാന്‍ അബ്ബാസ് ബീഗം cds ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിംമിന് താക്കോല്‍ കൈ മാറി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍ മുഖ്യ അതിഥി ആയിരുന്നു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ സഹിര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, റീത്ത, രജനി, കൗണ്‍സിലര്‍ മാരായ രമേഷ്, ശാരദ, ലളിത, എന്നിവര്‍ അടക്കം മുഴുവന്‍ കൗണ്‍സിലര്‍ മാരും Admc കിഷോര്‍ cds കണ്‍വീനര്‍ മാരായ ഷാഹിദ, ദേവയാനി, ആശ, Nulm cmm ബിനീഷ് ജോയ്, co അര്‍ച്ചന, അക്കൗണ്ടന്റ് പ്രിയ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ റെനീഷ, cds member മാര്‍, 14 ഗുണഭോക്താകള്‍, കുടുംബശ്രീ അംഗങ്ങള്‍, നാട്ടുകാര്‍, എന്നിവര്‍ പങ്കെടുത്തു cds വൈസ് ചെയര്‍പേഴ്‌സണ്‍ ഷെകീല മജീദ് സ്വാഗതവും, മെമ്പര്‍ സെക്രട്ടറി പ്രസാദ് നന്ദിയും പറഞ്ഞു മെമ്പര്‍ സെക്രട്ടറി പ്രസാദ് 14 ഗുണഭോക്താക്കള്‍ക് 30 kg അരി വീതം വിതരണം ചെയ്തു.
കാസര്‍കോട് നഗരസഭയുടെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തില്‍ ആശ്രയ ഗുണഭോക്താക്കളായ 14 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കി




